പച്ചമുളക് പുട്ടുകുറ്റിയിൽ ഇങ്ങനെ ചെയ്‌തു നോക്കണേ 😋 അടിപൊളിയാണേ.. ഒരു തവണയെങ്കിലും ഒന്ന് ചെയ്‌തു നോക്കൂ 😋👌

ചോറിനൊപ്പം കഴിക്കാൻ പച്ചമുളക് കൊണ്ട് ഒരു കറി ഉണ്ടാക്കിയാലോ. കേൾക്കുമ്പോൾ അത്ര രസമായി തോന്നുന്നില്ലെങ്കിലും കഴിക്കുമ്പോൾ അതീവ സ്വാദുള്ള പച്ചമുളക് കറി ഉണ്ടാക്കാൻ ആദ്യം പച്ചമുളക് നീളത്തിൽ വരാഞ്ഞു എടുക്കുക. പച്ചമുളക് അതിനുള്ളിലേക്ക് ഉപ്പും പുളിയും പിടിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. അതിനു ശേഷം വരച്ചെടുത്ത പച്ചമുളക് പുട്ട് കുറ്റിയിലാക്കി നന്നായി ഒരു പത്തു മിനിറ്റ് ആവി കയറ്റുക.

ആവി കയറിയ പച്ചമുളക് ഒന്നു തണുക്കാൻ മാറ്റി വെച്ച ശേഷം നമുക്ക് മസാല തയ്യാറാക്കാം. മസാല തയ്യാറാക്കാൻ ആദ്യം ഒരു മൺചട്ടി എടുത്ത് അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കുക. ചൂടായ എണ്ണയിലേക്ക് അര ടീസ്പൂൺ ഉലുവയും അര ടീസ്പൂൺ കടുകും ചേർത്ത് പൊടിച്ചെടുക്കുക. കടുക് പൊട്ടിച്ച ശേഷം അതിലേക്ക് കുറച്ച് കറിവേപ്പിലയും ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടെ ചേർത്ത് വഴറ്റി എടുക്കുക.

ഇതിലെക്ക് അര ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി വഴറ്റി പച്ച മണം മാറിയ ശേഷം ഒരു ചെറിയ കഷ്ണം പുളി എടുത്ത് നന്നായി വെള്ളം ചേർത്ത് കലക്കി പിഴിഞ്ഞെടുത്ത പുളി വെള്ളം മസാലയിലേക്ക് ഒഴിച്ചുകൊടുക്കുക. വെള്ളം ചെറുതായിട്ട് തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത്, ആവി കയറ്റി വെച്ചിരിക്കുന്ന പച്ചമുളക് ചേർത്ത് നന്നായി തിളപ്പിച്ച് വറ്റിക്കുക. കാര്യം നന്നായി

തിളച്ചു പറ്റി കുറുമ രീതിയിൽ ആകുമ്പോൾ എടുത്ത് തണുക്കാൻ വെക്കുക. ശേഷം ആവശ്യത്തിന് വിളമ്പി ചോറിനൊപ്പം നമുക്ക് കഴിക്കാം. നല്ല അടിപൊളി കറിയാണ് ഇത്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. Video credit: Ladies planet By Ramshi

Rate this post
You might also like