പച്ചക്കായ ഇനി മുതൽ ഇങ്ങനെ ഒന്നുണ്ടാക്കി നോക്കൂ 😋👌 പ്ലേറ്റെല്ലാം കാലിയാകും 👌👌 ഇതുവരെ അറിയാതെ പോയല്ലോ..

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് പച്ചക്കായ ഉപയോഗിച്ച് ഒരു നാടൻ തോരൻ റെസിപ്പിയാണ്. തികച്ചും വെത്യസ്തമായ രീതിയിലാണ് നമ്മൾ ഇത് ഉണ്ടാക്കിയെടുക്കുന്നത്. ഒരുതവണ നിങ്ങൾ ഇങ്ങനെ ഉണ്ടാക്കിയാൽ പിന്നെ നിങ്ങൾ ഇതുപോലയെ കായകൊണ്ട് തോരൻ ഉണ്ടാക്കൂ.. അത്രക്ക് ടേസ്റ്റിയാണിത്. അതിനായി ഒരു പച്ചക്കായ ആണ് നമുക്ക് ആവശ്യമായിട്ടുള്ളത്.

ആദ്യം വെള്ളം ഒഴിച്ച് ചൂടാക്കിയ ഒരു പാത്രത്തിൽ പച്ചക്കായ നടുവേമുറിച്ച് അതിലേക്കിട്ട് 5 മിനിറ്റ് വേവിച്ചെടുക്കുക. എന്നിട്ട് ഒരു പാത്രത്തിലേക്ക് മാറ്റുക. ചൂടാറിയ ശേഷം പീലറുകൊണ്ട് ഇതിന്റെ തൊലി കളയുക. അടുത്തതായി പച്ചക്കറികൾ അരിഞ്ഞെടുക്കുന്ന vegetable grater ൽ കായ നല്ലപോലെ ഗ്രേറ്റ് ചെയ്തെടുക്കുക.

അടുത്തതായി ചൂടായ പാനിലേക്ക് 2 tbsp വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് 1/4 tsp കടുക്, 4 വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. അതുശേഷം അറിഞ്ഞ കായ ചേർത്ത് ഇളക്കുക. അതിനുശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക. പിന്നീട് അതിലേക്ക് 6 ചെറിയഉള്ളി അരിഞ്ഞത്, 1/4 കപ്പ് തേങ്ങചിരകിയത് എന്നിവ ചേർത്ത് ഇളക്കുക.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.