പച്ചപപ്പായ ഇനി ഇങ്ങനെ ഒന്ന് ചെയ്‌തു നോക്കൂ.. പച്ചപപ്പായ കൊണ്ട് മനസ്സിൽ പോലും വിചാരിക്കാത്തത്.!!

നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് പച്ചപപ്പായ കൊണ്ടുള്ള ഇതുവരെ നിങ്ങൾ കഴിക്കാൻ സാധ്യതയില്ലാത്ത ഒരു അടിപൊളി ഐറ്റത്തിന്റെ റെസിപ്പിയാണ്. ഇത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് ഒരു മീഡിയം സൈസ് പച്ചപപ്പായ ആണ്. ഇതിന്റെ തൊലിയെല്ലാം കളഞ്ഞ് കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കി എടുക്കുക.

ഇനി ഇത് വേവിച്ചെടുക്കുവാൻ ഒരു കുക്കറിൽ ഇടുക. എന്നിട്ട് ഇതിലേക്ക് 1/2 കപ്പ് വെള്ളം ചേർത്ത് കുക്കറിൽ 2 വിസിൽ വരുന്നവരെ വേവിച്ചെടുക്കുക. അതിനുശേഷം വേവിച്ച പപ്പായ തണുത്തുകഴിഞ്ഞാൽ ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. എന്നിട്ട് ഇതിലേക്ക് 4 കോഴിമുട്ട പൊട്ടിച്ചൊഴിക്കുക. പിന്നീട് അതിലേക്ക് 1/4 കപ്പ് പഞ്ചസാര, 1/4 കപ്പ് പാൽപ്പൊടി,

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

3 ഏലക്കായ, 1 നുള്ള് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ മിക്സിയിൽ അടിച്ചെടുക്കുക. അടുത്തതായി ചൂടായ ഒരു പാനിലേക്ക് കുറച്ച് നെയ്യ് ചേർത്ത് ചൂടാക്കുക. നെയ്യ് ചൂടായി ഉരുകി വരുമ്പോൾ അതിലേക്ക് മിക്സിയിൽ അടിച്ചെടുത്തിരിക്കുന്ന പപ്പായ മിക്സ് ചേർത്തുകൊടുക്കാം. എന്നിട്ട് വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെ ലെവൽ ചെയ്തെടുക്കുക.

ഇനി ചെറിയ തീയിൽ 2 മിനിറ്റ് അടച്ചുവെച്ച് ഒന്ന് വേവിച്ചെടുക്കുക. അതിനുശേഷം നെയ്യിൽ വറുത്തെടുത്തിട്ടുള്ള അണ്ടിപരിപ്പും മുന്തിരിയും ചേർത്തുകൊടുക്കാം. ഇനി ഇത് ഒരു 10 മിനിറ്റ് വെന്തു കഴിഞ്ഞാൽ പോള റെഡിയാകും. ഇത് തണുത്തു കഴിഞ്ഞാൽ നമുക്ക് ഒരു പ്ലേറ്റിലേക്ക് മാറ്റാവുന്നതാണ്. Video credit: Ladies planet By Ramshi

You might also like