പച്ചപപ്പായ മിക്സിയിൽ ഇങ്ങനെ ഒന്ന് ചെയ്‌തു നോക്കൂ 😋 അടിപൊളിയാണേ.. പച്ചപപ്പായ വീട്ടിൽ ഉണ്ടായിട്ടും ഇത്രയും കാലം ഇങ്ങനെ ചെയ്യാൻ തോന്നീലല്ലോ.. 😋👌

പച്ച പപ്പായ കൊണ്ട് ചെയ്തെടുക്കാൻ പറ്റുന്ന ഒരു കിടിലൻ ഐറ്റം പരിചയപ്പെടാം. നിങ്ങളിൽ പലരും ഒരുപക്ഷേ ഇതുവരെ ട്രൈ ചെയ്തു നോക്കാത്ത ഒരു വിഭവം ആയിരിക്കും ഇത്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. മീഡിയം വലുപ്പത്തിലുള്ള ഒരു പച്ച പപ്പായ എടുത്ത് ചുണ കളയുക. ശേഷം അതിൻറെ തൊലി ചെത്തിക്കളഞ്ഞ്, കുരു കളഞ്ഞ് ചെറിയ കഷണങ്ങളായി നുറുക്കി എടുക്കുക. മീഡിയം സൈസ് ഉള്ള

കഷണങ്ങളാക്കി ആണ് വേവിച്ചെടുക്കേണ്ടത്. ഇനി അതിനായി പ്രഷർ കുക്കറിൽ ഇട്ട് ഒരു ഗ്ലാസ് വെള്ളവും ഒരു തരി ഉപ്പും ഇട്ട് ഗ്യാസ് സ്റ്റൗവിൽ വയ്ക്കുക. ഒരു വിസിൽ കേൾക്കുമ്പോൾ തീ അണക്കുക. ഇരുന്ന് ആവി പോകുമ്പോഴേക്കും ഇത് നന്നായി വെന്ത് കിട്ടിയിട്ടുണ്ടാകും. ഇത് തണുത്തതിനു ശേഷം മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക. ഇനി ഇതിലേക്ക് നാല് വലിയ സ്പൂൺ കോൺ ഫ്ലോർ ഒരു ബൗളിൽ എടുക്കുക. ശേഷം അതിലേക്ക് കുറച്ച്

വെള്ളമൊഴിച്ച് കലക്കി മാറ്റിവെക്കണം. ഇനി പപ്പായ ചെറുതീയിൽ വഴറ്റിയെടുക്കണം. അതിനായി ഒരു പാനിൽ ഇതിൽ അൽപം നെയ്യ് ഒഴിച്ച് ചെറുതായി അരിഞ്ഞ ഒരു ടീസ്പൂൺ അണ്ടിപ്പരിപ്പ് ഇടുക. ഇനി അതിലേക്ക് അരച്ചെടുത്ത പപ്പായ കൂടി ചേർത്ത് നന്നായി ഇളക്കുക. ഇനി അതിലേക്ക് അരിച്ചെടുത്ത മാറ്റി വെച്ച ശർക്കരപ്പാനി ചേർക്കുക. ഇനി അതിലേക്ക് കലക്കിവെച്ച കോൺഫ്ലോർ ചേർക്കുക. കോൺഫ്ലോർ ചേർത്തതിനുശേഷം

കൈ എടുക്കാതെ ഇളക്കിക്കൊടുക്കണം ഇല്ലെങ്കിൽ ഇത് അടിയിൽ ഒട്ടി പിടിക്കും. 10 മിനിറ്റുകൾ കുക്ക് ചെയ്തതിനുശേഷം അതിലേക്ക് അല്പാല്പമായി നെയ്യ് ചേർത്ത് കൊടുക്കുക. ഇനി തീ ഓഫ് ചെയ്ത് മറ്റൊരു പാത്രത്തിലേക്ക് സെറ്റ് ആകാൻ വെക്കുക. ഇപ്പോൾ പച്ചപപ്പായ കൊണ്ടുള്ള ഹൽവ റെഡി. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video credit: Ladies planet By Ramshi

Rate this post
You might also like