രാക്ഷസി എന്ന പാട്ടിന് ഒപ്പം ചുവട് വെച്ച് പാടാത്ത പൈങ്കിളി ടീം; താരങ്ങളുടെ നൃത്ത വീഡിയോ വൈറലായി!! | Paadathe Painkili Team Dance Video

Paadathe Painkili Team Dance Video : മോഡൽ, ആക്ടർ, ഡാൻസർ, കണ്ടന്റ് ക്രിയേറ്റർ, അവതാരിക എന്നിങ്ങനെ നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് അങ്കിത വിനോദ്. വളരെ കുറച്ചു കാലങ്ങളായിട്ടാണ് മേഖലയിൽ താരം സജീവമായത്. ഇപ്പോൾ നിരവധി പരമ്പരകളിലൂടെയും ടിവി ഷോകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് താരം. വളരെ കുറച്ച് പരമ്പരകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ അങ്കിത പ്രേകർക് പ്രിയങ്കരി ആണ്.തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാൻ താരം മടിക്കാറില്ല.

തന്റെ ജീവിതത്തിലെ ഓരോ സന്ദർഭങ്ങളിലും ആരാധകരെ തന്നോടൊപ്പം തന്നെ താരം ചേർത്തു നിർത്താറുണ്ട്. പ്രേക്ഷക ഹൃദയം കവർന്ന ഒരുപിടി പരമ്പരകളിൽ ഒന്നാണ് പാടാത്ത പൈങ്കിളി. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളിയിലെ പ്രധാന കഥാപാത്രം ആണ് അങ്കിത. കഴിഞ്ഞ കുറെ വർഷങ്ങളായി ടി ർ പി റൈറ്റിങ്ങിൽ ൽ മുന്നിൽ തന്നെ ആണ് ഈ പരമ്പര. മധുരിമ എന്ന കഥാപാത്രമാണ് താരം അവതരിപ്പിക്കുന്നത്.ദേവ എന്ന നായകന്റെ പഴയ കാമുകി ആയാണ് താരം രംഗപ്രേവേശനം ചെയ്യുന്നത്.

ankitha 4
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഈ പരമ്പര സംവിധാനം ചെയ്യുന്നത് സുധീഷ് ശങ്കർ ആണ്.മേരിലൻഡ് സ്റ്റുഡിയോസ് ആണ് പരമ്പര സംപ്രേക്ഷണം ചെയുന്നത്. ഇപ്പോഴിതാ താരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുതിയ ഒരു വീഡിയോയാണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. പാടാത്ത പൈങ്കിളി സീരിയൽ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും എടുത്ത ഒരു വീഡിയോ ആണിത്.മനീഷ മഹേഷിനും ഐശ്വര്യ ദേവിക്കും ഒപ്പം നൃത്തം വെക്കുന്ന അങ്കിതയാണ് വീഡിയോയിൽ ഉള്ളത്. ഇരുവരെയും ടാഗ് ചെയ്തു കൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സെറ്റ് സാരിയും മുല്ലപ്പൂവും ആഭരണങ്ങളും എല്ലാം അണിഞ്ഞാണ് ഈ നൃത്തം. നമ്മൾ എന്ന ചിത്രത്തിലെ രാക്ഷസി എന്ന ഹിറ്റ് പാട്ടിനൊത്ത് മൂവരും ചുവടുകൾ വെക്കുന്നു.മനീഷ മഹേഷ്‌ ആണ് ഈ പരമ്പരയിലെ നായിക കഥാപാത്രമായ കണ്മണിയെ അവതരിപ്പിക്കുന്നത്.അവന്തിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐശ്വര്യ ദേവിയാണ്.അരവിന്ദ് വർമ്മയുടെയും സുശീലയുടെയും ചെറിയ മകളായാണ് ഐശ്വര്യ ദേവി എത്തുന്നത്.ഇരുവരും ഒന്നിച്ചുള്ള നൃത്തങ്ങൾ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്.

You might also like