മമ്മൂട്ടി ചിത്രം ഉൾപ്പെടെ അഞ്ച് സിനിമകൾ ഒടിടിയിൽ; തിയേറ്റർ അടക്കി ഭരിക്കാൻ രണ്ട് യൂത്ത് ഐക്കണുകൾ !! | Ott & Theatre releases latest viral malayalam

Ott & Theatre releases latest viral malayalam : കഴിഞ്ഞ വാരാന്ത്യങ്ങൾക്ക് വിപരീതമായി, വളരെ കുറച്ച് മലയാള സിനിമകൾ മാത്രമേ ഈ വാരാന്ത്യം തീയേറ്ററുകളിൽ എത്തുന്നുള്ളൂ. കഴിഞ്ഞ രണ്ട് വാരങ്ങളിലും അഞ്ചിലധികം മലയാള സിനിമകളാണ് തിയേറ്ററിൽ പ്രദർശനത്തിന് എത്തിയത്. അതേസമയം, നാളെ (മാർച്ച്‌ 10) രണ്ട് മലയാള സിനിമകളാണ് തിയേറ്റർ പ്രദർശനത്തിന് എത്തുന്നത്. അതോടൊപ്പം തന്നെ, മമ്മൂട്ടി ചിത്രം ഉൾപ്പെടെ നിരവധി ചിത്രങ്ങൾ ഈ വാരാന്ത്യം ഒടിടി സ്ട്രീമിംഗ് ആരംഭിക്കും.

ആസിഫ് അലി, മംത മോഹൻദാസ് തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളിൽ അവതരിപ്പിച്ച്, സേതു സംവിധാനം ചെയ്ത ‘മഹേഷും മാരുതിയും’ എന്ന ചിത്രം മാർച്ച് 10ന് തിയേറ്ററുകളിൽ എത്തും. വലിയ ഒരു ഇടവേളക്ക് ശേഷം, മണിയൻപിള്ള രാജു നിർമ്മിച്ച ചിത്രം കൂടിയാണ് മഹേഷും മാരുതിയും. നാളെ തീയറ്ററിൽ പ്രദർശനത്തിന് എത്തുന്ന മറ്റൊരു ചിത്രം, നിവിൻ പോളി നായകനായി വേഷമിട്ട ‘തുറമുഖം’ ആണ്. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, അർജുൻ അശോകൻ തുടങ്ങിയവർ എല്ലാം പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം, രാജീവ് രവി ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

Ott & Theatre releases latest viral malayalam

അഞ്ച് മലയാള സിനിമകളാണ് ഈ വാരം ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നത്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രത്തിൽ അവതരിപ്പിച്ച്, ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ക്രിസ്റ്റഫർ’ മാർച്ച്‌ 9-ന് ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിക്കും. റോഷൻ മാത്യു, സ്വാസിക, അലൻസിയർ എന്നിവരെ പ്രധാന വേഷങ്ങളിൽ അവതരിപ്പിച്ച് സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ‘ചതുരം’ മാർച്ച്‌ 9-ന് സൈന പ്ലേയിലൂടെ സ്ട്രീമിങ് ആരംഭിക്കും. സിജു വിൽ‌സൺ നായകനായി എത്തിയ ‘വരയൻ’ ആണ് മാർച്ച്‌ 9-ന് ഒടിടി സ്ട്രീമിങ് ആരംഭിക്കുന്ന മറ്റൊരു ചിത്രം.

മാളവിക മോഹനൻ, മാത്യു തോമസ് എന്നിവർ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്ന, അൽവിൻ ഹെൻറി സംവിധാനം ചെയ്ത ‘ക്രിസ്റ്റി’, മാർച്ച്‌ 10-ന് സോണിലിവ്-ൽ ഒടിടി സ്ട്രീമിങ് ആരംഭിക്കും. വിൻസി അലോഷ്യസ്, ഉണ്ണി ലാലു എന്നിവരെ പ്രധാന വേഷങ്ങളിൽ അവതരിപ്പിച്ച്, ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത ‘രേഖ’യും നാളെ ഒടിടി സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ലിക്സ് ആണ് ഈ ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Rate this post
You might also like