ക്യൂട്ട് ലുക്കിൽ വുദ്ധിമോൾ; ഇക്കുറി ഫോട്ടോ ഷൂട്ട് ഫുൾ ലഗ്ത് ഗൗണിൽ മൂന്നാറിന്റെ മനോഹാരിതയിൽ.!!

മീഡിയയിലെ മിന്നും താരമാണ് വൃദ്ധി വിശാൽ. ഇത്ര ചെറുപ്പത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ ഇത്രയധികം ആരാധകരെ നേടിയ മറ്റൊരു താരം ഉണ്ടാകില്ല. ഇൻസ്റ്റാഗ്രാമിൽ വൃദ്ധിമോളുടെ ആരാധകർ ഒന്നര മില്യൺ കടന്നിരിക്കുകയാണ്. ആരെയും അതിശയിപ്പിക്കുന്ന പ്രകടനങ്ങളും ക്യൂട്ട്നസ്സുമാണ് ഇത്രയധികം ആരാധകരെ ഈ കുഞ്ഞു താരത്തിന് നേടി കൊടുത്തത്. ഒരു ഡാൻസ് പെർഫോമൻസിലൂടെയാണ്

വൃദ്ധി മോളെ മലയാളികൾ ആദ്യം പരിചയപ്പെടുന്നത്. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹ വേളയിൽ കളിച്ച ഒരു ഡാൻസാണ് വൃദ്ധി വിശാൽ എന്ന കുഞ്ഞു താരത്തെ വൈറലാക്കിയത്. പിന്നീട് നിരവധി ഡാൻസ് റീലുകളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കി വൃദ്ധി മോൾ. കിടിലൻ ഔട്ട് ഫിറ്റുകളിൽ തിളങ്ങിയുള്ള വൃദ്ധിയുടെ ഫോട്ടോഷൂട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

പുതിയൊരു ഗെറ്റപ്പിൽ എത്തിയിരിക്കുകയാണ് വൃദ്ധി മോൾ. സിമ്പിൾ കോസ്റ്റുമിൽ അതീവ സുന്ദരിയായാണ് വൃദ്ധിയുടെ പുതിയ ഫോട്ടോ ഷൂട്ട്. ലെയ്സ് ഓവർലെ ഫുൾ ലെഗ്ത് ഗൗണാണ് ഇക്കുറി വൃദ്ധി മോൾക്കായി ഡിസൈൻ ചെയ്തിരിക്കുന്നത്. disha creations ആണ് കോസ്റ്റും ഡിസൈൻ ചെയ്തിരിക്കുന്നത്. മൂന്നാറിലെ റിസോർട്ടിലാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ മാത്രമല്ല ബിഗ് സ്ക്രീനിലും ചുവടുറപ്പിച്ചു

കഴിഞ്ഞു വൃദ്ധി വിശാൽ സാറാസിലൂടെ, വൃദ്ധി മികച്ച ബാലതാരത്തിനുള്ള ആദ്യ പുരസ്കാരവും നേടി കഴിഞ്ഞു. പ്രിഥ്വിരാജിനൊപ്പം ഉള്ള കടുവയാണ് വൃദ്ധിയുടെ പുറത്തിറങ്ങിയ പുതിയ ചിത്രം. കൂടാതെ നിരവധി ചിത്രങ്ങളിൽ നിന്ന് ഓഫറുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്. മലയാള സിനിമയിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമയിൽ തന്നെ തിളങ്ങുന്ന താരമായി മാറിക്കൊണ്ടിരിക്കുകയാണ് വൃദ്ധി മോൾ.

You might also like