ഈ ചെടിയുടെ ഇല മതി റോസിലെ കീടശല്യം മാറി നിറയെ പൂക്കൾ ഉണ്ടാകാൻ.. നല്ല ഭംഗിയായി വളരും നിങ്ങളുടെ വീടുകളിൽ ഈ രീതിയിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ.. | orangic pesticides for rose plants | rose plants | plants | orangic pesticides

പുറത്തു നിന്നും നമ്മൾ വാങ്ങിക്കുന്ന ഹൈബ്രിഡ് ഇനത്തിൽപ്പെട്ട റോസുകൾ ഒക്കെ കൊണ്ടു വന്നതിനു ശേഷം അതിലുണ്ടായിരുന്ന പൂക്കളൊക്കെ കൊഴിഞ്ഞു പോയി കഴിഞ്ഞാൽ അതിൽ കീട ശല്യങ്ങൾ ഒക്കെ ഒരുപാട് ഉണ്ടാകാറുണ്ട്. പിന്നീട് ഇലകൾ ചുരുണ്ട് പോവുക പൂമൊട്ടുകൾ കരിഞ്ഞു പോവുക ചെടികൾ മുരടിച്ച് ഇരിക്കുന്നതായി കാണാം. പോകപ്പോകെ ചെടി അങ്ങു

നശിച്ചു പോവുകയാണ് ചെയ്യുന്നത്. ഒരുപാട് സംരക്ഷണം കൊടുക്കേണ്ട ഒരു ചെടിയാണ് റോസച്ചെടി. കുറച്ചുനാള് റോസച്ചെടി നോക്കാതെ ഇരുന്നിട്ട് പിന്നെ ചെന്ന് നോക്കുമ്പോൾ എന്തെങ്കി ലുമൊക്കെ പ്രശ്നങ്ങൾ ചെടിക്ക് ഉണ്ടായിരിക്കുന്നത് ആയി കാണാം. ഒന്നുകിൽ അത് ഫംഗസ് പ്രശ്നങ്ങൾ ആവാം അല്ലെങ്കിൽ കീടശല്യം ആകാം. പിന്നെ നമ്മൾ എത്ര ഫെർട്ടിലൈസേഴ്സ്

roseee

കൊടുത്തിട്ടും കാര്യമില്ല ചെടി മുരടിച്ചു പോവുകയുള്ളൂ. മഴക്കാലത്ത് വണ്ടുകളുടെ ശല്യം ഒരുപാട് ഉണ്ടാകും. ചിലന്തികളുടെ ശല്യം ഉണ്ടെങ്കിലും ഇല ഒക്കെ മുരടിച്ചു പോകുന്നതായി കാണാം. ഇതൊക്കെ എങ്ങനെ മാറ്റിയെടുക്കാം എന്ന് നമുക്ക് നോക്കാം. ഇതിനായി തന്നെ നോക്ക് വീട്ടിൽ തന്നെ ഒരു കീടനാശിനി ഉണ്ടാക്കി എടുക്കാവുന്നതാണ്. ഇതിനായി വേണ്ടത് പനിക്കൂർക്കയുടെ ഇല

മാത്രമാണ്. പനിക്കൂർക്കയുടെ ഇല എടുത്ത് അതിൽ കുറച്ച് വെള്ളം ഒഴിച്ച് മിക്സിയുടെ ജാർ ഇട്ട് അടിച്ചെടുക്കുക. ശേഷം അരിച്ചെടുത്ത് ഒരുലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു ചെടികൾക്ക് സ്പ്ര ചെയ്തു കൊടുക്കുക. ചെടി നന്നായിട്ട് പറയുന്നതുപോലെ നല്ല രീതിയിൽ സ്പ്രേ ചെയ്തു കൊടുക്കുക. ഇത് റോസ് ചെടികൾക്ക് മാത്രമല്ല എല്ലാ ചെടികൾക്കും പ്രയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ല മാറ്റം ഉണ്ടാകുന്നതാണ്. Video Credits : Anu’s channel Malayalam

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe