ഓർഞ്ചിൻ്റെ തൊലി വെറുതെ കളയരുത്… ഓറഞ്ച് തൊലി കൊണ്ട് ഉപകാരപ്രദമായ ഗുണങ്ങൾ കണ്ടാൽ ആരും കളയില്ല ഉറപ്പാണ്..

മധുരമുള്ള പുളി സമ്മാനിക്കുന്ന പഴമാണ് ഓറഞ്ച്. ഓറഞ്ച് ഇഷ്ടമില്ലാത്തവര്‍ ആയീ അധികമരുമുണ്ടാകില്ല. വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച് കഴിച്ചാല്‍ പ്രതിരോധ ശക്തി വര്‍ധിക്കും. മാത്രമല്ല ഓറഞ്ചിനും ഓറഞ്ച് തൊലിക്കും നിരവധി ഗുണങ്ങളുണ്ട്. സീസണനുസരിച്ച് ഇപ്പോൾ ഓറഞ്ചിന് നല്ല വിലക്കുറവുള്ള സമയമാണ്. അതുകൊണ്ടുതന്നെ നമ്മുടെ വീടുകളിൽ ഓറഞ്ച് ധാരാളമായി വാങ്ങാറുണ്ട് അത്തരത്തിൽ വാങ്ങുന്ന ഓറഞ്ച്

തൊലി ഇനി കളയരുത്. ഓറഞ്ച് കഴിച്ചതിനുശേഷം ഓറഞ്ച് തൊലി നന്നായി മിക്സിയിലിട്ട് അരയ്ക്കുക. അരച്ച കിട്ടുന്ന തൊലി ഒരു ബൗളിലേക്ക് മാറ്റി അതിൽ മുങ്ങി കിടക്കുന്ന സാധാരണക്കാർ ഉപയോഗിക്കുന്ന വിനാഗിരി ഒഴിച്ച് വെക്കാം. ഒരു ദിവസത്തിനു ശേഷം വിന്നാഗിരിയിൽ നിന്ന് നന്നായി പിഴിഞ്ഞ് ഓറഞ്ച് തൊലി അരിച്ചെടുക്കുക. അരിച്ചു കിട്ടുന്ന വെള്ളം നല്ല മഞ്ഞ നിറത്തിലായിരിക്കും. ഇത് നമുക്ക് ഓറഞ്ച് ലോഷൻ ആയി

ഉപയോഗിക്കാം. വീട്ടിൽ തറ തുടയ്ക്കുന്ന സമയത്ത് ലോഷൻ രണ്ട് ഡ്രോപ്പ്സ് ഒഴിച്ച് തുടച്ചാൽ നല്ല മണവും ആയിരിക്കും വീടുമുഴുവൻ ക്ലീൻ ആവുകയും ചെയ്യും. നോൺവെജ് ഒക്കെ കഴിച്ച ശേഷം ഈ ലോഷൻ ഉപയോഗിച്ച് ഡൈനിങ് ടേബിൾ വൃത്തിയാക്കിയാൽ ടേബിളിൽ ഓറഞ്ചിൻ്റെ മണം ആയിരിക്കും. അതുപോലെ നമ്മുടെ വീട്ടിലുള്ള എന്തും വൃത്തിയാക്കാൻ ഈ ലോഷൻ ഉപയോഗിക്കാം. അതുമാത്രമല്ല വീടുകളിൽ

വളർത്തുന്ന  പച്ചക്കറികളിലും ചെടികളിലും കീടങ്ങളുടെ അംശം കൂടുതലാണെങ്കിൽ ഈ  ലോഷൻ രണ്ട് ഡ്രോപ്പ്സ് ഒഴിച്ച് വെള്ളത്തിൽ കലക്കി ചെടികളിൽ തളിച്ചു കൊടുത്താൽ ഒരുപരിധിവരെ കീടങ്ങളെ തടയാനാകും.വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. Video Credits : E&E Kitchen

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe