സവാള വീട്ടിൽ ഉണ്ടായിട്ടും ഇങ്ങിനെ ഒന്നു ഇതുവരെ അറിഞ്ഞില്ലേ.? വേഗം സമയം കളയാതെ ഒന്ന് കണ്ടു നോക്കൂ.. | Onion Recipes

ഇന്ന് നമ്മൾ ഇവിടെ സവാള കൊണ്ട് ഒരു സിമ്പിൾ ആയിട്ടുള്ള ഒരു റെസിപ്പിയാണ് ഉണ്ടാക്കാൻ പോകുന്നത്. വീട്ടിലുള്ള ചെറുകൾ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കി എടുക്കുന്നത്. ഇത് തയ്യാറാക്കാനായി നമുക്ക് ആവശ്യമായിട്ടുള്ളത് 10 സവാളയാണ്. സവാള നല്ലപോലെ അരിഞ്ഞ് എടുക്കുക. അടുത്തായി ഒരു മിക്സിയുടെ ജാറിലേക്ക് 2 പിടി തേങ്ങ ചിരകിയത്, 1/2 ഗ്ലാസ് വെള്ളം ഒഴിച്ച് അടിച്ചെടുത്ത് ഒന്നാം പാൽ, രണ്ടാം പാൽ എടുക്കുക.

അതിനുശേഷം ഒരു പാൻ അടുപ്പത്തുവെച്ചു ചൂടാക്കുക. വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ കുറച്ചു കടുക് ഇട്ടു പൊട്ടിക്കുക. പിന്നീട് ഇതിലേക്ക് കുറച്ചു പച്ചമുളക് ചെറിയ കഷ്ണങ്ങളാക്കി ഇട്ടു കൊടുത്ത് വഴറ്റിയെടുക്കുക. അതിനുശേഷം ഇതിലേക്ക് സവാള അറിഞ്ഞത് ചേർത്തു കൊടുക്കാം. എന്നിട്ട് ഇതിലേക്ക് കുറച്ചു കറിവേപ്പിലയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് വഴറ്റിയെടുത്ത് തീ കുറച്ചു വെക്കുക.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

അതിനുശേഷം വഴറ്റിയ സവാളയിലേക്ക് കുറച്ചു മഞ്ഞൾപൊടി, മല്ലിപൊടി, കുരുമുളക് പൊടി, ഗരംമസാല, മുളക്പൊടി എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കുക. അടുത്തതായി ഇതിലേക്ക് 2 തക്കാളി ഗ്രേറ്ററിൽ ഒന്ന് ഗ്രേറ്റ് ചെയ്തെടുത്ത് ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഇതിലേക്ക് രണ്ടാം പാൽ ചേർത്ത് കൊടുക്കാം. എന്നിട്ട് ഹൈ ഫ്ലെമിൽ നല്ല

പോലെ ഇളക്കി കൊടുക്കുക. നല്ലപോലെ തിളച്ചു വരുമ്പോഴാണ് ഒന്നാം പാൽ ചേർത്ത് കൊടുക്കേണ്ടത്. ബാക്കി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ കണ്ടു നോക്കൂ.. Onion Recipes. Video credit : E&E Creations

You might also like