ചെടിയിലെ വെള്ളീച്ചയെ തുരത്താൻ ഇനി സവാള മതി.. സവാള കൊണ്ട് ഇങ്ങനെ ചെയ്താൽ 100% വെള്ളീച്ചയും പമ്പ കടക്കും.!! | Onion Hack

ഇന്ന് മിക്ക വീടുകളിലും അടുക്കളത്തോട്ടം ഉണ്ടായിരിക്കും. വീട്ടിലേക്ക് ആവശ്യമായിട്ടുള്ള പച്ചക്കറികളും മറ്റും അടുക്കള തോട്ടത്തിൽ തന്നെ വിഷാംശമില്ലാതെ നമുക്ക് കിട്ടുന്നതാണ്. എന്നാൽ പച്ചക്കറികളും മറ്റും നാട്ടു വളർത്തുമ്പോൾ വെള്ളിച്ചയുടെ ശല്യം കൂടിവരുന്നത് കാണാം.

വെള്ളിച്ചകൾ ചെടികളിൽ വന്നുകഴിഞ്ഞാൽ പിന്നെ ചെടിയെല്ലാം മുരടിച്ച് മഞ്ഞ കളറാവുകയും ചെടി ഉണങ്ങി പോവുകയൊക്കെ ചെയ്യാറുണ്ട്. ചെടികളിൽ വെള്ള പൊടികൾ പോലെ ഇവ കണ്ടിട്ടുണ്ടാകും നിങ്ങൾ. മുളക് ചെടിയിലും പയർ ചെടിയിലും ഇവയെ കൂടുതലായും കാണാം. ഇലകളുടെ അടിയിലായിരിക്കും മിക്കവാറും ഇതുണ്ടാകുക.

അതുകൊണ്ട് തന്നെ നമ്മൾ ചിലപ്പോൾ ആദ്യമൊന്നും ശ്രദ്ധിച്ചെന്നു വരില്ല. ഇതിനെ എങ്ങിനെ തുരത്താം എന്ന ചിന്തയിലായിരിക്കും മിക്ക വീട്ടമ്മമാരും. ഇതിനുള്ള ഒരു പ്രതിവിധിയുമായാണ് ഇന്ന് നമ്മൾ വന്നിരിക്കുന്നത്. വെള്ളീച്ചയെ തുരത്താനുള്ള ഒരു ജൈവകീടനാശിനിയാണ് നമ്മൾ ഇന്ന് പരിചയപ്പെടുത്തുന്നത്. സാധാരണ വെള്ളീച്ച ചെടികളിൽ വന്നതിനുശേഷം

Ads

ഇത് തെളിക്കുന്നതിലും നല്ലത് ആഴ്ചയിൽ ഒരുപ്രാവശ്യം ഇത് ചെടികളിൽ തെളിച്ചു കൊടുക്കുന്നതാണ്. ഇത് ഒരു സവാള ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. കീടബാധയുള്ള ചെടിയിലും ഇല്ലാത്തതിലും രണ്ടുതരത്തിലാണ് ഇത് പ്രയോഗിക്കുന്നത്. ബാക്കി കാര്യങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Video credit: Safi’s Home Diary

Onion Hack