സവാള ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. പാത്രം കാലിയാകുന്നതറിയില്ല 😋👌 വെറും 10 മിനിറ്റിൽ ഉണ്ടാക്കാം ഒരു അടിപൊളി വിഭവം 👌😍

ഇന്ന് നമുക്ക് ഒരു അടിപൊളി സ്നാക്ക് തയ്യാറാക്കിയല്ലോ.? വീട്ടിൽ സവാള ഉണ്ടെങ്കിൽ നിങ്ങൾ ഇതുപോലെ ഒന്ന് ചെയ്തു നോക്കി നോക്കണം. സവാള വെച്ച് വളരെ എളുപ്പത്തിൽ ഒരു പത്ത് പതിനഞ്ച് മിനിറ്റിനുള്ളിൽ നമുക്ക് ഈ സ്നാക്ക് ഉണ്ടാക്കിയെടുക്കാം. വളരെ ടേസ്റ്റിയാണെന്ന കാര്യം പറയേണ്ടതില്ലല്ലോ.. ഇതുണ്ടാക്കിയാൽ പിന്നെ പാത്രം കാലിയാകുന്നതറിയില്ല.

ഇത് തയ്യാറാകാനായി 4 ചെറിയ സവാള വീഡിയോയിൽ കാണുന്നതുപോലെ അരിഞ്ഞെടുക്കണം. കാണാം കുറഞ്ഞ രീതിയിൽ വേണം നമുക്ക് സവാള അരിഞ്ഞിടുക്കേണ്ടത്. ഇതിലേക്ക് 1 tbsp ഇഞ്ചി അരിഞ്ഞത്, 3 പച്ചമുളക് അരിഞ്ഞത, കുറച്ച് കറിവേപ്പില അരിഞ്ഞത്, കുറച്ച് മല്ലിയില അരിഞ്ഞത്, 1 tsp മുളകുപൊടി, 1/4 tsp കായപ്പൊടി, 1 tsp പെരിഞ്ജീരകം, ആവശ്യത്തിന് ഉപ്പ് ചേർത്ത് യോജിപ്പിച്ചെടുക്കുക.

പിന്നീട് അതിലേക്ക് 1 cup കടലമാവ്, 1/2 കപ്പ് അരിപ്പൊടി ചേർത്ത് മിക്സ് ചെയ്തെടുക്കുക. പിന്നെ 2 നുള്ള് ബേക്കിംഗ് സോഡയും കൂടി ചേർത്താൽ പിന്നെ ഉഷാറായിരിക്കും. എന്നിട്ട് ഇതെല്ലം കൂടി ബോൾ ഷാപ്പിൽ ഉരുട്ടിയെടുത്ത് വെളിച്ചണ്ണയിലിട്ടു പൊരിച്ചെടുത്തലുണ്ടല്ലോ എന്റെ സാറേ.. 😋😋 ഒനിയൻ ബോണ്ട റെഡി.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ കൂടുതല്‍ വീഡിയോകള്‍ക്കായി Recipes @ 3minutes ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗙𝗼𝗿 𝗠𝗼𝗿𝗲 Videos ▶ http://bit.ly/tasty_videos

We would like to show you notifications for the latest news and updates.
Dismiss
Allow Notifications