ബെറ്റ് വെച്ച് ആപ്പിലായ ഒമർലുലു ബെറ്റ് ജയിച്ച യുവാവിനെ കണ്ടെത്തി; ഒമർലുലു നിധിന് പണം നൽകിയോ? | Omar Lulu meets bet winner

Omar Lulu meets bet winner : 2016 ൽ പുറത്തിറങ്ങിയ ഹാപ്പി വെഡിങ് ചിത്രം സംവിധാനം ചെയ്ത് സിനിമ ലോകത്തേക്ക് കടന്ന് വന്നയാളാണ് ഒമർ ലുലു.ബോക്സ്‌ ഓഫീസിൽ വൻ വിജയമായി മാറിയ ചിത്രം 100 ദിവസം ഓടുകയും 13.7 കോടി രൂപ കളക്ഷൻ നേടുകയും ചെയ്തു.ഹണി റോസും ബാലുവർഗീസും നായികാനായകന്മാരായി എത്തിയ ചങ്ക്സും വലിയ കളക്ഷൻ നേടിയ ചിത്രമാണ്. പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ ‘അഡാർ ലവ് ‘അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു.

സിനിമയിൽ നായികയായ പ്രിയ വാര്യരുടെ കണ്ണിറുക്കൽ സീൻ ആണ് സിനിമയെ കൂടുതൽ ശ്രദ്ധേയമാക്കിയത്.ബോളിവുഡ് നടൻമാരടക്കം ഈ സീൻ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരുന്നു. മലയാളത്തെ കൂടാതെ തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ ചിത്രം റിലീസ് ചെയ്തു.കന്നഡ നടൻ ശ്രേയസ് മഞ്ജു, ബാബു ആന്റണി,പുതുമുഖമായ ലവ്യാത്ര എന്നിവർ അഭിനയിക്കുന്ന പവർസ്റ്റാർ ആണ് റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. തിയേറ്ററുകളിൽ റിലീസ് ചെയ്ത അദ്ദേഹത്തിന്റെ അവസാന ചിത്രം ‘ധമാക്ക’ ആയിരുന്നു.

Omar Lulu
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

സിനിമയിലെ ഡബിൾ മീനിങ്ങ് തമാശകളും രംഗങ്ങളും വിമർശനങ്ങൾ ഏറ്റു വാങ്ങിയെങ്കിലും യുവാക്കൾ ആഘോഷമാക്കി.സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ആക്റ്റീവ് ആണ് ഒമർ ലുലു. പോസ്റ്റുകളിലൂടെയും കമെന്റുകളിലൂടെയും ആരാധകരോട് നിരന്തരം സംവദിക്കുന്നയാളാണ് ഒമർ. ട്വന്റി ട്വന്റി ലോക കപ്പിൽ പാകിസ്ഥാൻ വിജയിക്കുമെന്നും പാകിസ്ഥാൻ വിജയിക്കണമെന്നാണ് തന്റെ ആഗ്രഹം എന്നും ഒമർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ്‌ ചെയ്തു പോസ്റ്റിനു താഴെ.

ഇംഗ്ലണ്ട് ജയിക്കുമെന്ന് 5 ലക്ഷം രൂപക്ക് ബെറ്റ് വെച്ച സംഭവമാണ് വൈറൽ ആയിരിക്കുന്നത്.ഇംഗ്ലണ്ട് ജയിച്ച ശേഷം നിരവധി ആളുകളാണ് സ്ക്രീൻഷോർട്ടുമായി രംഗത്തെത്തിയയത്. ഒടുവിലിതാ ബെറ്റ് വെച്ച യുവാവുമൊന്നിച്ചുള്ള ചിത്രം പങ്ക് വെച്ചിരിക്കുകയാണ് ഒമർ ലുലു.”ഇതാണ് നിധിൻ നാരായണൻ, എന്നെ ബെറ്റിൽ മലർത്തിയടിച്ച ചങ്ക് ബ്രോ” എന്ന അടിക്കുറുപ്പോടെയാണ് ചിത്രം പോസ്റ്റ്‌ ചെയ്തത്. ഇത് പോരാ 5 ലക്ഷം രൂപ കൊടുക്കുന്ന ചിത്രം ആണ് കാണേണ്ടതെന്ന് പറഞ്ഞു ആരാധകർ കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്.

You might also like