Old Jeans 3 Reuse Ideas : സാധാരണയായി ജീൻസ് ഉപയോഗിച്ച് പഴയതായാൽ അത് കളയുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. ചെറിയ രീതിയിലുള്ള സ്റ്റിച്ച് വിടലും മറ്റും പറ്റിയാൽ പോലും ആ ജീൻസ് പിന്നീട് പലപ്പോഴും ഉപയോഗിക്കാൻ സാധിക്കാറില്ല. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പഴയ ജീൻസ് ഉപയോഗപ്പെടുത്തി എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ചില ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. ആദ്യമായി ചെയ്യാവുന്നത് പഴയ ജീൻസ് ഉപയോഗപ്പെടുത്തി
ബാഗ് എങ്ങനെ സ്റ്റിച്ച് ചെയ്തെടുക്കാം എന്നതാണ്. അതിനായി ജീൻസിന്റെ കാലിന്റെ ഭാഗമാണ് ഉപയോഗിക്കുന്നത്. അടിഭാഗത്തുള്ള കട്ടിയായ ഭാഗം കട്ട് ചെയ്ത് കളയുക. ശേഷം അവിടെ നിന്നും അല്പം മുകളിൽ ആക്കി എടുത്ത് രണ്ട് കാലിന്റെ ഭാഗവും ഒരേ വലിപ്പത്തിൽ കട്ട് ചെയ്ത് എടുക്കുക. ശേഷം മുറിച്ചെടുത്ത ഭാഗം നടുവിലൂടെ വീണ്ടും കട്ട് ചെയ്തെടുക്കുക. മുറിച്ചെടുത്ത ഭാഗങ്ങൾ തമ്മിൽ അറ്റാച്ച് ചെയ്ത് സ്റ്റിച്ച് ചെയ്തെടുക്കുക. ശേഷം അതിനെ ഒരു ബാഗിന്റെ രൂപത്തിലേക്ക് സ്റ്റിച്ച് ചെയ്തെടുക്കണം.
Ads
അടുത്തതായി ബാഗിന് ആവശ്യമായ വള്ളി കട്ട് ചെയ്ത് അറ്റാച്ച് ചെയ്ത് എടുക്കാവുന്നതാണ്. ബാഗ് കൂടുതൽ ഡെക്കറേറ്റീവ് ആക്കാനായി മുകളിൽ ഹാർട്ട് ഷേപ്പിൽ പേപ്പർ അല്ലെങ്കിൽ ഫാൻസി പേപ്പർ ഉപയോഗിച്ച് കട്ട് ചെയ്ത് ഭംഗിയാക്കാവുന്നതാണ്. ജീൻസിന്റെ ബാക്കിവരുന്ന പോക്കറ്റിന്റെ ഭാഗവും മറ്റൊരു രീതിയിൽ ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ഇരുവശത്തുള്ള പോക്കറ്റിന്റെ ഭാഗം പൂർണമായും കട്ട് ചെയ്തെടുക്കുക.
Advertisement
ശേഷം മുറിച്ചെടുത്ത ഭാഗങ്ങൾ തമ്മിൽ ഗ്ലു ഗൺ അല്ലെങ്കിൽ സ്റ്റിച്ച് ചെയ്തോ പരസ്പരം ഒട്ടിനിൽക്കുന്ന രീതിയിൽ ചെയ്തെടുക്കുക. അതിനെ രണ്ട് പാർട്ടുകളായി സ്റ്റിച്ച് ചെയ്ത് എടുക്കുക. ഭംഗിയായി ഇരുവശത്തും ചെറിയ ലൈസുകൾ കൂടി തുന്നി പിടിപ്പിക്കാം. പിന്നീട് അറ്റത്തായി ഒരു ഹാങ്ങർ അറ്റാച്ച് ചെയ്ത് ഒട്ടിച്ച ശേഷം ചെറിയ സാധനങ്ങളെല്ലാം തൂക്കി ഇട്ടു വയ്ക്കുന്നതിനായി ഉപയോഗിക്കാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Old Jeans 3 Reuse Ideas Credit : Thaslis Tips World