Old Cooker Tips : ഇന്ന് കുക്കർ ഉപയോഗിക്കാത്ത വീടുകൾ നമ്മുടെ നാട്ടിൽ വളരെ കുറവാണ് എന്നുതന്നെ പറയേണ്ടിവരും. എന്നാൽ കുക്കർ ഉപയോഗിച്ച് പഴകി കഴിഞ്ഞാൽ അത് മിക്കപ്പോഴും മാറ്റി വാങ്ങുകയോ അതല്ലെങ്കിൽ കളയുകയോ ചെയ്യുന്നതായിരിക്കും എല്ലാ വീടുകളിലും പതിവ്. അതേസമയം ഇത്തരത്തിൽ പഴയ കുക്കറുകൾ വെറുതെ കളയേണ്ട ആവശ്യമില്ല. അതുപയോഗിച്ച് ചെയ്യാവുന്ന ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം.
നമ്മുടെയെല്ലാം വീടുകളിൽ ചോറ് വയ്ക്കുമ്പോൾ മിക്കപ്പോഴും അത് കൂടി പോകുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. എല്ലാ ദിവസവും ഇത്തരത്തിൽ ബാക്കി വരുന്ന ചോറ് വെറുതെ കളയാനും ആർക്കും മനസ്സുണ്ടാകില്ല. അത്തരം അവസരങ്ങളിൽ ചോറ് വെറുതെ കളയേണ്ട ആവശ്യമില്ല. അത് ഫ്രിഡ്ജിൽ സൂക്ഷിച്ചുവച്ച ശേഷം പിറ്റേ ദിവസം നല്ലതുപോലെ രണ്ടോ മൂന്നോ തവണ വെള്ളത്തിൽ കഴുകി എടുക്കുക. കഴുകിയെടുത്ത ചോറിൽ നിന്നും വെള്ളം പൂർണമായും കളഞ്ഞ്
കുക്കറിനകത്ത് വെച്ച് വിസിൽ ഇടാതെ ഒന്ന് ആവി കയറ്റി എടുത്ത ശേഷം ചൂടോടുകൂടി തന്നെ സെർവ് ചെയ്യാവുന്നതാണ്. അതുപോലെ ചപ്പാത്തി മാവ് ബാക്കി വന്നാൽ അത് ഒരു പാത്രത്തിൽ ആക്കി എല്ലാവരും ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ പിന്നീട് ഈ മാവ് ഫ്രിഡ്ജിൽ നിന്നും എടുക്കുമ്പോൾ കട്ടിയായിട്ടുണ്ടാകും. മാവ് പഴയ രൂപത്തിൽ ആക്കിയെടുക്കാനായി ഉപയോഗിക്കാത്ത കുക്കറിൽ അല്പം ചൂടുവെള്ളം ഒഴിച്ച് ഒരു സ്റ്റാൻഡ് ഇറക്കി അതിനകത്തേക്ക് ബാക്കി വന്ന മാവ് വെച്ച് അല്പനേരം കുക്കറടച്ചു വയ്ക്കുക.
പിന്നീട് എടുത്തു നോക്കുമ്പോൾ മാവ് നല്ലതുപോലെ സോഫ്റ്റ് ആയി കിട്ടിയിട്ടുണ്ടാകും. പഴം പെട്ടെന്ന് പഴുത്ത് കിട്ടാനായി ഉപയോഗിക്കാത്ത കുക്കർ വീട്ടിലുണ്ടെങ്കിൽ അത് എടുത്ത് പച്ചക്കായ ഒരു പേപ്പറിൽ പൊതിഞ്ഞ് അതിനകത്ത് വയ്ക്കുക. ശേഷം ഒരു സ്റ്റീൽ ഗ്ലാസ് എടുത്ത് അതിനകത്തേക്ക് ഒരു ചെറിയ കഷണം പേപ്പർ കത്തിച്ച് കുക്കറിന്റെ അടപ്പുവെച്ച് അടച്ച് വയ്ക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ കായ പഴുത്തു കിട്ടുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Old Cooker Tips Credit : Sabeena’s Magic Kitchen