Numbness and Tingling in Hands and Legs – Causes & Care Tips
Numbness and Tingling in Hands and Legs : Numbness and tingling in the hands and legs often feel like “pins and needles.” It can happen due to nerve pressure, poor circulation, vitamin deficiencies, or underlying health conditions. Mild cases may improve with simple lifestyle adjustments.
Ads
Top Causes of Numbness and Tingling
- Nerve Compression – Pressure on nerves from posture or spine issues.
- Poor Blood Circulation – Long sitting or standing reduces blood flow.
- Vitamin Deficiency – Low levels of B vitamins can affect nerves.
- Blood Sugar Imbalance – May contribute to nerve-related symptoms.
- Dehydration or Electrolyte Imbalance – Affects nerve signaling.
Advertisement
ഇന്ന് പല ആളുകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കൈകാൽ തരിപ്പ്. ചിലർക്ക് തരിപ്പ്, മരവിപ്പ്, കൈ വിറയൽ എന്നിങ്ങനെ പല രീതിയിൽ വരാം. അതുപോലെ കൈകാലുകളിൽ ചുട്ടുനീറ്റുന്ന പോലെയുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. എന്തുകൊണ്ടാണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത്? ഈ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം കൂട്ടാൻ എന്തൊക്കെ ചെയ്യണം എന്ന് നോക്കാം. ഇവിടെ പ്രധാനമായിട്ടും അഞ്ച് കാര്യങ്ങളാണ് പറയുന്നത്. നമ്മുടെ അടുക്കളയിൽ എപ്പോഴും ഉണ്ടാകുന്ന സാധനങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നവയാണ് ഇവയെല്ലാം. അതുപോലെ ഇത് ദിവസവും ഉപയോഗിക്കാവുന്നതാണ്. ഇത് രക്തയോട്ടം കൂട്ടാനും ബലമില്ലാത്ത ഞരമ്പുകൾക്ക് ഉണർവ് നൽകാനും സഹായിക്കും. ഇന്ന് കൈകാൽ തരിപ്പ് സാധാരണയായി കണ്ടുവരുന്നു. ഇത് പ്രധാനമായിട്ടും എന്തുകൊണ്ടാണ് വരുന്നത് എന്ന് നോക്കാം.
ഒന്നാമത്തെ കാരണം ഈ ഭാഗങ്ങളിലേക്ക് ശരിയായ രക്തയോട്ടം നടക്കാത്തതുകൊണ്ടാണ് കൈകാൽ തരിപ്പ് ഉണ്ടാകുന്നത്. രണ്ടാമതായി പ്രമേഹരോഗികൾക്ക് ഈ പ്രശ്നം സാധാരണയായി കാണാറുണ്ട്. മൂന്നാമതായി വിറ്റാമിൻ ബി 12 ന്റെ കുറവുണ്ടെങ്കിൽ ഇതുപോലെയുള്ള പ്രശ്നങ്ങൾ വരാം. നാലാമതായി ഒരുപാട് സമയം നിന്നു ജോലി ചെയ്യുന്നവർ, ഒരുപാട് സമയം ഇരുന്നു ജോലി ചെയ്യുന്നവർ, ഒട്ടും അനങ്ങാതെ കുറെ നേരം ഇരുന്നു ജോലി ചെയ്യുന്നവർ എന്നിവർക്കൊക്കെ ഈ പ്രശ്നം വരാൻ സാധ്യതയുണ്ട്. അടുത്തതായി എന്തെങ്കിലും അപകടങ്ങൾ സംഭവിച്ചവർക്കും, ഞരമ്പുകൾക്ക് ആഘാതം ഏറ്റവർക്കും ഈ പ്രശ്നം ഉണ്ടാകാം. ആറാമതായി ഞരമ്പ് ചുരുങ്ങുന്ന അസുഖങ്ങൾ ഉള്ളവർക്കും ഈ കൈകാൽ തരിപ്പ് സാധാരണയായി വരാറുണ്ട്. ഇത് നിസ്സാരമായി തോന്നാമെങ്കിലും അനുഭവിക്കുന്നവർക്ക് ഇത് അത്ര നിസ്സാരമായ കാര്യമല്ല. ആയുർവേദത്തിൽ ഇത് വാതസംബന്ധമായ പ്രശ്നങ്ങൾ മൂലമാണ് ഉണ്ടാകുന്നത്. വാതസംബന്ധമായ പ്രശ്നങ്ങൾ കാരണം രക്തയോട്ടം ശരിയായി നടക്കാതെ ആ ഭാഗങ്ങളിൽ മരവിപ്പ് ഉണ്ടാക്കുന്നു. അപ്പോൾ ഈ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം കൂട്ടുകയും എല്ലാ ഭാഗത്തേക്കും വേണ്ട പോഷകങ്ങളും ഓക്സിജനും എത്തിക്കുകയും ചെയ്താൽ ഈ മരവിപ്പും തരിപ്പും കുറയ്ക്കാൻ സാധിക്കും. ഇതിനെല്ലാം ചെയ്യാൻ പറ്റുന്ന അഞ്ച് കാര്യങ്ങളാണ് ഇനി പറയുന്നത്.
Numbness Care Pro Tips
- Avoid staying in one position for long—stretch and move regularly.
- Eat a balanced diet rich in B vitamins and minerals.
- If symptoms are frequent, severe, or persistent, consult a healthcare professional.
ഒന്നാമതായി ഗോൾഡൻ മിൽക്ക് അല്ലെങ്കിൽ മഞ്ഞൾ പാൽ ആണ്. ആയുർവേദത്തിൽ മഞ്ഞൾ വളരെ പ്രധാനപ്പെട്ട ഒരു ഔഷധമാണ്. ഇത് പ്രകൃതി നമുക്ക് തന്ന പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ഒരു ഔഷധം കൂടിയാണ്. ഇതിൽ കുർക്കുമിൻ എന്ന് പറയുന്ന ഒരു കണ്ടന്റ് ഉണ്ട്. ഇത് ശരീരത്തിലെ രക്തയോട്ടം കൂട്ടാനും, ഞരമ്പുകളിൽ ഉണ്ടാകുന്ന നീർക്കെട്ട് കുറയ്ക്കാനും, ശരിയായ അളവിൽ പോഷകങ്ങളും ഓക്സിജനും എത്തിക്കാനും സഹായിക്കുന്നു. മഞ്ഞൾ ഉപയോഗിച്ച് കൈകാൽ തരിപ്പിന് ചെയ്യേണ്ട രീതി എങ്ങിനെയെന്ന് നോക്കാം. ആദ്യം ഒരു ഗ്ലാസ് പാൽ എടുക്കുക. അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഇടുക. എന്നിട്ട് ഇത് നന്നായി തിളപ്പിച്ച് എടുക്കുക. ഒരു അഞ്ചു മിനിറ്റ് തിളപ്പിച്ചതിനു ശേഷം ഒരു നുള്ള് കുരുമുളക് പൊടിയും ചേർത്ത് ചെറുചൂടോടെ കുടിക്കുക. ഇതിൽ മധുരം ചേർക്കാതിരിക്കുന്നതാണ് നല്ലത്. രാത്രിയിൽ കിടക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ഇത് കുടിക്കുക. അതായത്, ഭക്ഷണം കഴിച്ച ശേഷം കുടിക്കാൻ പറ്റുന്നതാണ്. ഈ പാൽ കുടിച്ചിട്ട് ഒരു മണിക്കൂറിന് ശേഷം മാത്രം കിടക്കുക.
രണ്ടാമതായി ഇഞ്ചി ചായ ആണ്. ഇത് നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇഞ്ചി നമ്മുടെ ശരീരത്തിലെ രക്തയോട്ടം കൂട്ടാൻ സഹായിക്കും. അതുപോലെ വേദനയും നീർക്കെട്ടും കുറയ്ക്കുന്നു. ഇഞ്ചി ചായ ഉണ്ടാക്കേണ്ട വിധം: ഒരു ചെറിയ കഷ്ണം ഇഞ്ചി ചെറുതായി മുറിച്ച് ഒരു ഒന്നേകാൽ ഗ്ലാസ് വെള്ളത്തിൽ നന്നായി തിളപ്പിക്കുക. നന്നായി തിളച്ച് ഏകദേശം ഒരു ഗ്ലാസ് ആകുമ്പോൾ കുറച്ച് ചായപ്പൊടിയും ചേർത്ത് അരിച്ചെടുത്ത് ചെറുചൂടോടെ കുടിക്കുക. മധുരത്തിന് തേൻ അല്ലെങ്കിൽ പനങ്കൽക്കണ്ടം ചേർക്കാം. പ്രമേഹ രോഗികൾ ഇത് ഒഴിവാക്കുക. ഇഞ്ചിയും കുറച്ച് തേയിലപ്പൊടിയും ചേർത്തിട്ടുള്ള ചായ കുടിക്കുന്നതാണ് നല്ലത്. ദിവസത്തിൽ രണ്ടു പ്രാവശ്യം കുടിക്കാവുന്നതാണ്.
Numbness and Tingling in Hands and Legs – Causes & Simple Care Tips
Numbness and tingling in the hands and legs often feel like pins and needles, temporary weakness, or reduced sensation. This can happen due to prolonged sitting, pressure on nerves, posture habits, or reduced circulation. Occasional symptoms are common, but frequent or persistent issues should be evaluated professionally.
മൂന്നാമതായി കറുവപ്പട്ട ചായ ആണ്. ഇത് പ്രമേഹരോഗികൾക്ക് ഏറെ ഉപകാരപ്രദമാണ്. പ്രമേഹം കൊണ്ട് ഉണ്ടാകുന്ന തരിപ്പും മരവിപ്പും, കൈകാലുകൾക്ക് ഉണ്ടാകുന്ന ചുട്ടുനീറ്റൽ കുറയ്ക്കാനും ഇത് നല്ലതാണ്. അതുപോലെ നീർക്കെട്ട് കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഇത് ഉപയോഗിക്കേണ്ട രീതി: ഒരു ഒന്നേകാൽ ഗ്ലാസ് വെള്ളത്തിലേക്ക് ഒരു കഷ്ണം കറുവപ്പട്ട ഇടുക. വളരെ കനം കുറഞ്ഞ കറുവപ്പട്ട വേണം ഉപയോഗിക്കാൻ. കറുവപ്പട്ട സ്ഥിരമായി ഉപയോഗിക്കാൻ പാടില്ല. അതുകൊണ്ട് നേരിയ കറുവപ്പട്ടയുടെ ഒരു നീളമുള്ള കഷ്ണം അതിനകത്തേക്ക് ഇടുക. എന്നിട്ട് ഒരു അഞ്ചു മിനിറ്റ് നന്നായി തിളപ്പിച്ച ശേഷം ഇതിലേക്ക് കുറച്ച് തേയിലപ്പൊടിയും ചേർക്കാം. എന്നിട്ട് ഒന്ന് തിളച്ച ശേഷം അരിച്ചെടുത്ത് കുടിക്കാവുന്നതാണ്. മധുരത്തിനു വേണ്ടി തേനോ പനങ്കൽക്കണ്ടമോ ചേർക്കാം.
ഇനി നാലാമതായി വളരെ പവർഫുൾ ആയിട്ടുള്ള ഒരു പ്രയോഗമാണ് ഉലുവ വെള്ളം. ഉലുവയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അതുപോലെ വേദനയും നീർക്കെട്ടും കുറയ്ക്കാനും, വാത സംബന്ധമായ രോഗങ്ങൾ കുറയ്ക്കാനും ഇത് സഹായിക്കുന്നു. അതുകൊണ്ട് കൈകാൽ തരിപ്പ്, മരവിപ്പ് ഒക്കെ ഉള്ളവർ ഉലുവ വെള്ളം സ്ഥിരമായി കുടിക്കുന്നതിലൂടെ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. പ്രധാനമായിട്ടും ഡയബറ്റിക് രോഗികളിൽ ഉണ്ടാകുന്ന കണ്ണിന്റെ കാഴ്ച മങ്ങൽ, അതുപോലെതന്നെ കൈകാലുകളിലെ വേദനകൾ, തരിപ്പ് പോലെയുള്ള പ്രശ്നങ്ങൾ, സ്പർശിക്കുമ്പോൾ സെൻസേഷൻ മനസ്സിലാക്കാൻ പറ്റാത്ത രീതിയിലുള്ള വേദനകളോ തരിപ്പുകളോ ഒക്കെ ഉള്ളവരാണെങ്കിൽ ഉലുവ വെള്ളം സ്ഥിരമായി കുടിക്കുന്നത് നല്ലതാണ്. ഇതിന്റെ ഉപയോഗരീതി എങ്ങനെയാണെന്ന് നോക്കാം. ഉലുവ അര ടീസ്പൂൺ മുതൽ ഒരു ടീസ്പൂൺ വരെ എടുക്കാവുന്നതാണ്. ഉലുവ കഴുകിയ ശേഷം ഒരു ഗ്ലാസ് വെള്ളത്തിൽ തലേദിവസം ഇട്ടുവെക്കുക. പിറ്റേദിവസം രാവിലെ വെറും വയറ്റിൽ ആ വെള്ളം കുടിക്കുകയും അതിലുള്ള ഉലുവ ചവച്ചരച്ച് കഴിക്കുകയും ചെയ്യുക. ഇത് നമ്മുടെ ആരോഗ്യസ്ഥിതി കൂട്ടാൻ വേണ്ടിയിട്ടും അതുപോലെ ഊർജ്ജം നിലനിർത്താനും വളരെയധികം സഹായിക്കുന്നതാണ്.
Common Causes & Supportive Tips
- Prolonged Sitting or Repetitive Positioning – Staying in one posture can compress nerves.
- Poor Ergonomics – Slouching or improper desk setup may affect nerve comfort.
- Temporary Nerve Compression – Often improves after movement or stretching.
- Gentle Stretching & Short Walks – Light movement supports circulation.
- Hydration & Balanced Nutrition – Supports overall nerve and muscle comfort.
ഇനി ഏറ്റവും അവസാനമായിട്ടും വളരെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ഒരു പ്രയോഗം എന്ന് പറയുന്നത് വെളുത്തുള്ളി പാൽ. വെളുത്തുള്ളി ചതച്ചിട്ടുള്ള പാലാണ്. വെളുത്തുള്ളി നമ്മുടെ ഞരമ്പുകളിലെ ബലക്കുറവിനെ മാറ്റാൻ വേണ്ടിയിട്ടും, ആ ഭാഗത്തൊക്കെ തന്നെ പുതുജീവൻ നൽകാൻ വേണ്ടിയിട്ടും അല്ലെങ്കിൽ ഊർജ്ജം നൽകാൻ വേണ്ടിയിട്ടും വളരെയേറെ സഹായിക്കുന്നതാണ്. ഇത് നമ്മുടെ വേദനകളും നീർക്കെട്ടുകളും ഒക്കെത്തന്നെ കുറയ്ക്കാൻ വേണ്ടിയിട്ടും, വാതസംബന്ധമായിട്ടുള്ള രോഗങ്ങൾ പെട്ടെന്ന് ശമിപ്പിക്കാൻ വേണ്ടിയും സഹായിക്കുന്നതാണ്. ഇത് ഉപയോഗിക്കേണ്ട രീതി എന്ന് പറയുന്നത് ഒരു ഗ്ലാസ് പാൽ എടുക്കുക. ഈ ഒരു ഗ്ലാസ് പാലിലേക്ക് ഒന്നോ രണ്ടോ അല്ലി ചെറുതായിട്ട് മുറിച്ചിട്ടുള്ള വെളുത്തുള്ളിയും കൂടി ഇട്ട് നന്നായി തിളപ്പിക്കുക.
ഒരു അഞ്ചുമിനിറ്റ് തിളപ്പിച്ചതിനുശേഷം ഇത് അരിച്ചെടുത്ത് ഉറങ്ങുന്നതിന് അരമണിക്കൂർ മുന്നേ ആയിട്ട് നമുക്ക് കുടിക്കാവുന്നതാണ്. ഇത് കൊളസ്ട്രോൾ ലെവൽ നിയന്ത്രിച്ചു നിർത്താൻ വേണ്ടിയും അതിനോടൊപ്പം തന്നെ നമുക്ക് ഈ വേദനകൾ കുറച്ചെടുക്കാൻ വേണ്ടിയും സഹായിക്കുന്നതാണ്. ഇതൊക്കെയാണ് അഞ്ച് പ്രയോഗങ്ങൾ. ഇനി ഇതുകൂടാതെ നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ കൂടിയുണ്ട്. അത് എന്തൊക്കെയാണെനും ഇതെല്ലം എങ്ങിനെയാണ് ചെയ്യേണ്ടത് എന്നും വീഡിയോയിലൂടെ Dr. Monica വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ. ഏവർക്കും ഉപകാരപ്രദമായ അറിവ്. വീഡിയോ ഇഷ്ടമായാൽ Arogya theeram എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Numbness and Tingling in Hands and Legs Credit : Arogya theeram
FAQs
1. Is occasional tingling normal?
Yes, temporary tingling after long sitting or sleeping in one position is common.
2. When should medical advice be sought?
If symptoms are persistent, worsening, painful, or accompanied by weakness.
3. Can posture cause hand numbness?
Yes, poor posture may increase pressure on nerves.
4. Does exercise help reduce tingling?
Gentle movement and stretching often improve circulation.
5. Can stress contribute to tingling?
Stress may sometimes increase muscle tension and discomfort.