നല്ല പൂപോലെ സോഫ്റ്റ്‌ നൂലപ്പം ഇതുപോലെ ചെയ്തെടുക്കാം.. രാവിലത്തേയ്ക്ക് ഇതാണേൽ പൊളിക്കും.!! | Noolappam Breakfast Recipe

Noolappam Breakfast Recipe Malayalam : പ്രഭാത ഭക്ഷണമായി വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന അതുപോലെ തന്നെ നല്ല ടേസ്റ്റിൽ തയ്യാറാക്കിയ എടുക്കാവുന്ന നൂലപ്പത്തിന്റെ റെസിപ്പിയെ കുറിച്ച് വിശദമായി പരിചയപ്പെടാം. ആദ്യം തന്നെ ഒരു ബൗളിലേക്ക് 250ml കപ്പിൽ വറുത്ത അരിപ്പൊടി ഇട്ടു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ഇട്ട് നല്ലതു പോലെ

മിക്സ് ചെയ്തതിനു ശേഷം നല്ലതു പോലെ തിളച്ച വെള്ളം ഒരു കപ്പ് ഒഴിച്ച് വാട്ടിയെടുക്കുക. വെള്ളം കുറേശ്ശേ കുറേശ്ശേയായി ഒഴിച്ച് നല്ലതുപോലെ സോഫ്റ്റ് ആയ രീതിയിൽ വേണം മാവ് കുഴച്ച് എടുക്കേണ്ടത്. മാവ് കുഴച്ച് എടുക്കുമ്പോൾ അര ടേബിൾ സ്പൂൺ വെളിച്ചെണ്ണ കൂടി ഒഴിച്ച് വേണം കുഴച്ച് എടുക്കാൻ. ശേഷം ഇടിയപ്പത്തിൻറെ അച്ചിലേക്ക് കുറച്ച് വെളിച്ചെണ്ണ പുരട്ടി

Noolappam
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

അതിലേക്ക് മാവ് കൈ കൊണ്ട് ചെറുതായി പ്രെസ്സ് ചെയ്തു നിറച്ചതിനു ശേഷം വാഴയില ചെറുതായി കട്ട് ചെയ്തെടുത്ത് അതിലേക്ക് കുറച്ച് വെളിച്ചെണ്ണ പുരട്ടി ഇഡലി പാത്രത്തിൽ വെള്ളമൊഴിച്ച ശേഷം നല്ലതുപോലെ തിളപ്പിച്ച് എടുത്തു മുകളിലായി ഇഡലി തട്ട് എടുത്തു വെച്ച് അതിനു മുകളിൽ ആയിരിക്കണം നമ്മൾ ഇങ്ങനെ വാഴയിലയിൽ ചുറ്റിച്ച് മാവ് വെക്കേണ്ടത്.

ഏകദേശം ഒരു മൂന്നോ നാലോ ഇല മാത്രമായിരിക്കണം തട്ടിന് മുകളിലായി വയ്‌ക്കേണ്ടത്. തീ മീഡിയം ഫ്ളെയമിൽ വച്ചതിനു ശേഷം 8 മിനിറ്റോളം മൂടി അടച്ചുവെച്ച് വേവിച്ച് എടുത്താൽ മതിയാകും. ഇത് കൂടാതെ സ്വാദിഷ്ടമായ മുട്ടക്കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായി വീഡിയോയിൽ നിന്നും മനസ്സിലാക്കാം. Video Credit : Fathimas Curry World

You might also like