തീയറ്ററുകളിൽ സാറ്റർഡേ നൈറ്റ്‌ വൈബ്; നിവിൻ പോളിയുടെ സാറ്റർഡേ നൈറ്റ്‌’ റിവ്യൂ കാണാം.!! [വീഡിയോ] | Nivin Pauly Saturday night movie Review

Nivin Pauly Saturday night movie Review Malayalam : നിവിൻ പോളി, അജു വർഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയപ്പൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളിൽ അവതരിപ്പിച്ച് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് ‘സാറ്റർഡേ നൈറ്റ്‌’. നവീൻ ഭാസ്കറിന്റെ തിരക്കഥയിൽ ഒരുക്കിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് വിനായക അജിത് ആണ്. ജെയ്ക്‌സ്‌ ബിജോയ്‌ സംഗീതവും, അസ്‌ലം കെ പുരയിൽ ഛായാഗ്രഹണവും നിർവഹിച്ച ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.

Saturday night

ഒരു സെലിബ്രേഷൻ മൂഡിലുള്ള ചിത്രം ആയിരിക്കും ‘സാറ്റർഡേ നൈറ്റ്‌’ എന്ന് അതിന്റെ ട്രെയിലറും ഗാനങ്ങളും പ്രേക്ഷകർക്ക് സൂചന നൽകിയിരുന്നു. പ്രതീക്ഷ നൽകിയത് പോലെ സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയുള്ള ഒരു കഥയാണ് ‘സാറ്റർഡേ നൈറ്റ്‌’ പറയുന്നത്. ബാല്യകാല സുഹൃത്തുക്കൾ മുതിർന്നവരാകുമ്പോൾ വേർ പിരിയുന്നതിനെ കുറിച്ചാണ് റോഷൻ ആൻഡ്രൂസ് ചിത്രം സംസാരിക്കുന്നത്. വലുതാകുമ്പോൾ ജീവിതത്തിൽ അവർ അഭിമുഖീകരിക്കുന്ന

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

നിലവിലെ പ്രതിസന്ധിക്ക് പരിഹാരമായി എട്ടുവർഷത്തെ ഇടവേളക്കുശേഷം ഒരുമിച്ചു കൂടുന്ന ഒരുകൂട്ടം സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയാണ് ഈ സിനിമ. ഒരുമിച്ച് കൂടുന്ന വേളയിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവ വികാസങ്ങളിലൂടെയാണ് സിനിമ കടന്നു പോകുന്നത്. എന്നാൽ, ഒരു റോഷൻ ആൻഡ്രൂസ് ചിത്രം പ്രതീക്ഷിച്ചു പോകുന്ന പ്രേക്ഷകർക്ക് ചിത്രം നിരാശ സമ്മാനിക്കുന്നതായി ആണ് ആദ്യദിനം ചിത്രം കണ്ട പ്രേക്ഷകരുടെ അഭിപ്രായത്തിൽ നിന്ന് വ്യക്തമാകുന്നത്.

പ്രധാനമായും തിരക്കഥയിൽ പുതുമയില്ല എന്നതാണ് പ്രേക്ഷകരെ അലോസരപ്പെടുത്തുന്നത്. സിനിമ മൊത്തത്തിൽ രസകരം ആണെങ്കിലും, കഥാപാത്രങ്ങളിൽ കൊണ്ടുവന്ന അമിത നാടകീയത പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്നു. പല ഡയലോഗുകളും ആവർത്തിച്ച് പറയുന്ന സാഹചര്യം വരുമ്പോൾ, അവയുടെ നർമ്മം ഇല്ലാതാകുന്നു എന്നും പ്രേക്ഷകൻ പറയുന്നു. എന്നിരുന്നാലും, സുഹൃത്തുക്കൾക്കൊപ്പം കുറച്ചു സമയം സന്തോഷകരമായി ഇരുന്നു കാണാൻ ‘സാറ്റർഡേ നൈറ്റ്‌’ന് ടിക്കറ്റ് എടുക്കാം. 

You might also like