ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം… നിവിൻ പോളി ഞെട്ടിച്ചു കളഞ്ഞല്ലോ; പ്രിയ താരത്തിന്റെ തകർപ്പൻ മാറ്റം കണ്ടോ? | Nivin Pauly New Change In Look Gone Viral
Nivin Pauly New Change In Look Gone Viral : സിനിമ താരങ്ങളുടെ മേക്കോവർ ചിത്രങ്ങൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ മലയാളികളുടെ പ്രിയ നായകൻ നിവിൻ പോളിയാണ് തന്റെ പുത്തൻ മേക്കോവർ ചിത്രങ്ങളുമായി ആരാധകരെ അമ്പരപ്പിക്കുന്നത്. ‘മൂത്തോൻ’ പോലെയുള്ള ചിത്രങ്ങൾക്ക് വേണ്ടി താരം ശരീരഭാരം വർധിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ നിവിൻ തന്റെ ശരീരഭാരം കുറച്ച്, പുത്തൻ ഗെറ്റപ്പിൽ എത്തിയിരിക്കുകയാണ്. നിവിൻ പോളിയുടെ ഈ ബോഡി ട്രാൻസ്ഫർമേഷൻ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് എന്നതും കൂടുതൽ ശ്രദ്ധേയ കാര്യമാണ്.
താരത്തിന്റെ സുഹൃത്തുക്കളും പ്രമുഖ നടൻമാരായ അജു വർഗീസ്, ഭഗത് മാനുവൽ തുടങ്ങിയവർ നിവിന്റെ ഈ ട്രാൻസ്ഫർമേഷൻ ലുക്കിനെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയില്‍ ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. തടിയുടെ പേരിൽ നിവിനെ ചിലർ ബോഡിഷെയ്മിങ് ചെയ്തിരുന്നു അവർക്കുള്ള മറുപടി ആണ് താരത്തിന്റെ ഈ പുതിയ ലുക്ക് എന്നുമാണ് നിവിന്റെ ആരാധകർ പ്രതികരിച്ചത്.

പടവെട്ട് എന്ന ചിത്രത്തിൽ നിവിൻ മികച്ച പ്രകടനം നടത്തിയെങ്കിലും തീയറ്ററിൽ വിജയമാവാൻ ചിത്രത്തിന് സാധിച്ചില്ല എന്നും പ്രേക്ഷകർ അഭിപ്രായപെട്ടു. ചിത്രത്തിലെ കഥാപാത്രത്തിലെ യോജിക്കാത്ത ശരീര ഭാരമാണ് നിവിന്‍ ഉണ്ടായിരുന്നത് എന്ന് അടുത്തിടെ പലരും ഉന്നയിച്ചിരുന്നു. എന്തായാലും നിവിൻ പോളി തന്റെ തടി കുറയ്ക്കാൻ വലിയ ശ്രമങ്ങള്‍ നടത്തിയെന്ന് ചിത്രങ്ങളിലൂടെ വ്യക്തമാണ്. ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത് താരത്തിന്റെ പുതിയ മേക്ക് ഓവറിൽ ഉള്ള ചിത്രങ്ങൾക്ക് ആണ്.
പോയവർഷം നിവിന്റേതായി തിയേറ്ററുകളിൽ എത്തിയത് മഹാവീര്യർ, പടവെട്ട്, സാറ്റർഡേ നൈറ്റ് എന്നീ ചിത്രങ്ങളാണ്. കായംകുളം കൊച്ചുണ്ണി’ എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിച്ച ചിത്രമാണ് സാറ്റർഡേ നൈറ്റ്. എന്നാൽ ഈ ചിത്രങ്ങൾ നിരൂപക പ്രശംസ നേടിയെങ്കിലും ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നില്ല. അടുത്തതായി റിലീസ് കാത്തിരിക്കുന്ന നിവിൻ ചിത്രം രാജീവ് രവി സംവിധാനം ചെയ്ത ‘തുറമുഖം’ ആണ്.