എന്തൊരു വെറുപ്പിക്കല്‍ ആണ് ഈ അമ്മയും മോളും! തന്റെ ഡാൻസിന് മോശം കമന്റ് ഇടുന്നവർക്ക് ചുട്ട മറുപടിയുമായി നിത്യാദാസ്.!! | Nithya Das talks about her Dance Videos

ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ ദിലീപിൻ്റെ നായികയായി എത്തിയ താരമാണ് നിത്യാദാസ്. പിന്നീട് നിഷ്കളങ്ക ചിരിയും തനി നാടൻ അഭിനയവും മൂലം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി നിത്യ മാറി. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത താരം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വീണ്ടും സജീവസാന്നിധ്യം ആയിരിക്കുകയാണ്. മകള്‍ നൈനയ്ക്ക് ഒപ്പമുള്ള ഇൻസ്റ്റഗ്രാം റീൽസ് വീഡിയോകളിലൂടെയാണ് നിത്യ സോഷ്യല്‍ മീഡിയിൽ സജീവമാകുന്നത്. ആദ്യം ഡാൻസ് വീഡിയോയിൽ എത്തിയ സമയത്ത്

ഇവർ അമ്മയും മകളുമാണോ അതോ ചേച്ചിയും അനിയത്തിയുമാണോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയർന്നു വന്നത്. പിന്നീട് മക്കളാണെന്ന് അറിഞ്ഞപ്പോൾ നിത്യയ്ക്ക് അന്നും ഇന്നും യാതൊരു മാറ്റവും വന്നിട്ടില്ലെന്നും മകൾ മാത്രമാണ് വളരുന്നതെന്നും ആരാധകര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ തങ്ങളുടെ വീഡി യോകളേക്കുറിച്ചും സോഷ്യല്‍ മീഡിയയെയിൽ സജീവമായ തിനെക്കുറിച്ചും ആരാധകർക്കിടയിലെ മോശം കമന്റുകളെ പറ്റിയും എല്ലാം മനസ് തുറക്കുകയാണ് നിത്യ ദാസ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ

അഭിമുഖത്തിലാണ് നിത്യ ദാസ് ഈ കാര്യങ്ങളെല്ലാം വ്യക്തമാക്കിയത്. മകൾ നൈനയാണ് ഇന്‍സ്റ്റഗ്രാം റീല്‍സ് ചെയ്യാനുള്ള പ്രധാന കാരണമെന്നാണ് നിത്യ ദാസ് പറയുന്നത്. സോഷ്യൽ മീഡിയയിൽ ഒട്ടും സജീവമല്ലായിരുന്നു തന്നെ സോഷ്യൽ മീഡിയ പഠിപ്പിച്ച് തന്നത് തന്നെ മകൾ നൈന ആണ്. ഇത്രയും നാള്‍ എനിക്ക് ഇന്‍സ്റ്റാഗ്രാമിനെപ്പറ്റി വലിയ ധാരണ ഇല്ലായിരുന്നുവെന്നും മകൾ നൈനയാണ് അതെല്ലാം പഠിപ്പിച്ച് തന്നത് എന്നും താരം വ്യക്തമാക്കുന്നുണ്ട്. നൈനയ്ക്ക് നൃത്തത്തില്‍ വലിയ താല്പര്യമാണ്. അതുകൊണ്ട് ചെറുപ്പത്തിലെ അവളെ

നൃത്തം പഠിപ്പിച്ചിട്ടുണ്ട്. അവള്‍ ഇന്‍സ്റ്റാഗ്രാം റീല്‍ വിഡിയോകള്‍ ചെയ്യാന് തുടങ്ങിയപ്പോഴാണ് എനിക്കും അവളുടെ കൂടെ ഡാൻസ് ചെയ്യാനും വിഡിയോകള്‍ പോസ്റ്റ് ചെയ്യാനും തോന്നി തുട ങ്ങിയത് എന്നാണ് നിത്യ പറയുന്നത്. ഞാൻ എന്റെ ചെറിയ സന്തോഷങ്ങൾ പങ്കുവയ്ക്കാനാണ് വീഡിയോ ഇടുന്നത്. നിങ്ങളെന്തിന് അത് മോശമായി ചിത്രീകരിക്കുന്നു. മോശമായി പ്രചരിപ്പി ക്കുന്നത് നിങ്ങൾക്ക് സന്തോഷം നല്‍കുമെങ്കില്‍ അത് തുടരട്ടെയെന്നും എനിക്കു കുഴപ്പമില്ലെന്നുമാണ് നിത്യ മറുപടി നൽകിയിരിക്കുന്നത്.

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe