തകർപ്പൻ ഡാൻസുമായി നിത്യാദാസും മകളും; ഇടയിൽ അമ്മക്കും ചേച്ചിക്കും പണി കൊടുത്ത് മകൻ.. വീഡിയോ വൈറൽ.!! | Nithya Das dance video latest malayalam

Nithya Das dance video latest malayalam : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി നിത്യ ദാസ്. ഈ പറക്കും തളിക എന്ന സിനിമയിലൂടെയാണ് നിത്യ ദാസ് മലയാളികളുടെ ഹൃദയം കവർന്നത്. മോഹൻലാൽ നായകനായ ബാലേട്ടൻ, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം അഭിനയിച്ചു. വിവാഹശേഷം മിനി സ്ക്രീനിൽ നിത്യ ദാസ് തിളങ്ങി നിന്നിരുന്നു. മലയാളം, തമിഴ് ഭാഷകളിലായി നിരവധി സീരിയലുകളില്‍ അഭിനയിച്ചു.

കുടുംബവിശേഷങ്ങളും യാത്രാനുഭവങ്ങളുമൊക്കെയായി താരം സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. താരത്തെ പോലെ തന്നെ മക്കളും പ്രേക്ഷകർക്ക് സുപരിചിതർ തന്നെ. താരം പങ്കുവെക്കുന്ന വീഡിയോകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. വർഷങ്ങൾക്ക് ശേഷം റിയാലിറ്റി ഷോകളിലൂടെയും മറ്റും നിത്യ ദാസ് പ്രേക്ഷകർക്കരികിലേക്ക് തിരിച്ചെത്തിയപ്പോൾ ആരാധകർ താരത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. താരത്തിന്റെ പാട്ടും ഡാൻസുമെല്ലാം

ആരാധകർക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ മകൾ നൈനയോടൊപ്പം താരം ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. താരം തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഇൻസ്റ്റാഗ്രാം റീലാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആകാശം വിടരുന്നു എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായത്. ഇതിനുമുന്നെയും മകൾക്കൊപ്പം താരം പ്രത്യക്ഷപ്പെട്ട വിഡിയോകളെല്ലാം

സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു. താരത്തിന്റെ പുതിയ ഡാൻസ് വീഡിയോയ്ക്ക് താഴെ പല സെലിബ്രെറ്റികളും കമ്മന്റുകളുമായെത്തിയിട്ടുണ്ട്. അവതാരകയുടെ വേഷത്തിലും നിത്യ ദാസ് തിളങ്ങിയിരുന്നു. ഒറ്റച്ചിലമ്പ് എന്ന മലയാളം സീരിയലിൽ താരം തകർത്തഭിനയിച്ചിരുന്നു. 2007 ലായിരുന്നു അരവിന്ദ് സിങ് ജംവാളുമായി നിത്യയുടെ പ്രണയ വിവാഹം നടന്നത്. നൈന ജംവാളും നമൻ സിങ് ജംവാളുമാണ് ഇവരുടെ മക്കൾ.

Rate this post
You might also like