അമ്മയെയും മോളെയും കണ്ടാൽ മനസിലാവുന്നേ ഇല്ല; തകർപ്പൻ ഡാൻസുമായി നിത്യ ദാസും മകളും !! | Nithya Das and daughter dancing latest malayalam
കോഴിക്കോട് : മലയാളത്തിലെ ഒരുകാലത്തെ സൂപ്പർ താരമാണ് നിത്യ ദാസ്. നടി നിത്യദാസും മകൾ നൈനയും ഒന്നിച്ചുള്ള ഡാൻസ് വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ഇടയ്ക്കിടെ വൈറൽ ആവാറുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം നൈനയ്ക്ക് ഒപ്പമുള്ള പുതിയ ഒരു ഡാൻസ് വീഡിയോയുമായി വീണ്ടും എത്തിയിരിക്കുകയാണ് നിത്യ. കിടിലൻ ഔട്ട് ഫിറ്റിൽ ആണ് ഇരുവരും ഈ വിഡിയോയിൽ എത്തിയത്.നിത്യയുടെ മകൾ നൈന ആണ് ഈ വീഡിയോ തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. നിരവധി ആരാധകർ ആണ് ഈ വീഡിയോയ്ക്ക്
ചുവടെ കമന്റുകളുമായി എത്തിയത്. ബ്യൂട്ടിഫുൾ സന്തൂർ മമ്മ ആൻഡ് ലിറ്റിൽ എയ്ഞ്ചൽ എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തത്. ഇവർ രണ്ടുപേരും സിസ്റ്റേഴ്സ് പോലുണ്ടല്ലോ എന്ന് മുൻപ് താരം പങ്കുവെച്ച വീഡിയോയ്ക്ക് ചുവടെ ആരാധകരുടെ കമന്റ് വന്നിരുന്നു. തന്റെ വിവാഹത്തോടെ താരം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും സജീവ സാന്നിധ്യം ആണ് നിത്യ.

സോഷ്യൽ മീഡിയയിലൂടെ കുടുംബ വിശേഷങ്ങളും യാത്രാ വിശേഷങ്ങളുമൊക്കെ ഇടയ്ക്ക് താരം ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്. നിത്യയും കുടുംബവും താമസം കോഴിക്കോട് ബീച്ച് റോഡിലുളള ഫ്ലാറ്റിലാണ്. നിത്യ ദാസിന്റെ അരങ്ങേറ്റം 2001 ൽ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെയായിരുന്നു. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. അവസാനം അഭിനയിച്ച സിനിമ
2007 ൽ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ്.നിത്യ ദാസ് വിവാഹശേഷം മിനി സ്ക്രീനിൽ തിളങ്ങി നിന്നിരുന്നു. മലയാളം,തമിഴ് ഭാഷകളിലായി നിരവധി സീരിയലുകളിലും അഭിനയിച്ചു. 2007 ലായിരുന്നു നിത്യയുടെ വിവാഹം നടന്നത് അരവിന്ദ് സിങ് ജംവാൾ ആണ് ഭർത്താവ്. ഇവർ ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈന ജംവാളും നമൻ സിങ് ജംവാളുമാണ് നിത്യയുടെ മക്കൾ. Story highlight : Nithya Das and daughter dancing latest malayalam