കലയെ തൊട്ടറിയാൻ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ; പ്രൗഢ ഗംഭീരമായി ഉൽഘടന ചടങ്ങുകൾ; ഒഴുകിയെത്തി താരങ്ങൾ !! | Nita Mukesh Ambani Cultural Centre Inaguration Viral Malayalam

Nita Mukesh Ambani Cultural Centre Inaguration Viral Malayalam : ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ്‌ ഇൻഡസ്ട്രി ആയ റിലൈൻസ് ഇൻഡസ്ട്രിയുടെ മാനേജിങ് ഡയറക്ടർ മുകേഷ് അംബാനിയുടെ ഭാര്യയും റിലയൻസ് ഗ്രൂപ്പിന്റെ ചെയർപേഴ്സണും ആണ് നിത അംബാനി.നിത അംബാനി പുതുതായി ആരംഭിച്ച കൾച്ചറൽ സെന്ററിന്റെ പ്രൗഡഗംഭീരമായ ഉത്ഘാടനം ഇന്നലെ നടന്നു.മുംബൈ നഗരത്തിനെ ആഘോഷത്തിമർപ്പിലാക്കിയ ഉദ്ഘടന രാവ് താരത്തിളക്കം കൊണ്ട് സമ്പൂർണ്ണമായി.

മുംബൈലെ ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് സെന്ററിലാണ് നിത അംബാനി കൾച്ചറൽ സെന്റർ സ്ഥിതി ചെയ്യുന്നത്.ഒരു പെർഫോമിങ് ആർട്സ്, മൾട്ടി ഡിസിപ്ലിനറി കൾച്ചറൽ എക്സിബിഷൻ സ്പേസ് ആണ് NMACC.ഇന്ത്യൻ കലയുടെയും സാംസ്‌കാരിക പൈതൃകത്തിന്റെയും ഏറ്റവും മികച്ച പ്രദർശന കേന്ദ്രമാണിവിടം.അത്യാധുനിക സൗകര്യങ്ങളോട് കൂടി ഒരുക്കിയിരിക്കുന്ന ഈ ഇടം പ്രമുഖരായ വിദേശികളെ ഇങ്ങോട്ട് ആകർഷിക്കും എന്നത് തീർച്ച.സിനിമ, സംഗീതം, നാടകം, നാടോടിക്കഥകൾ,സാഹിത്യം,

Nita Mukesh Ambani Cultural Centre Inaguration Viral Malayalam

നൃത്തം,കലകൾ, കരകൗശലം,ശാസ്ത്രം, ആത്മീയത എന്നിവകളിൽ നമ്മുടെ കലാ സാംസ്‌കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള ഇടമാണ് ഈ സാംസ്‌കാരിക കേന്ദ്രം എന്നാണ് നിത അംബാനി പറയുന്നത്.ലോകത്തിനു മുന്നിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഒന്നിനെ പ്രദർശിപ്പിക്കുകയും ഏറ്റവും മികച്ചതിനെ ഇന്ത്യയിലേക്ക് ആകർഷിക്കുകയും ചെയ്യുന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നാണ് നിത അംബാനി പറഞ്ഞിട്ടുള്ളത്. ചലിക്കുന്ന സ്റ്റേജ് ഉൾപ്പെടെ അത്യാധുനികതയുടെ പൂർണ്ണതയാണ് ഇവിടെ കാണാൻ സഹിക്കുന്നത്.

കുട്ടികൾക്കും വിദ്യാർത്ഥികൾക്കും ഭിന്നശേഷിക്കാർക്കും സൗജന്യ സദർശനവും വാഗ്ദാനം ചെയ്തിട്ടുണ്ട്.സ്മൃതി ഇറാനി, അമൃത് ജോഷി, ഐശ്വര്യ റായ്, സൈഫ് അലി ഖാൻ, കരീന, ദീപിക,രൺവീർ,സിദ്ധാർഥ് മൽഹോത്ര,പ്രിയങ്ക ചോപ്ര എന്നിങ്ങനെ താര നിര ഉദാഘടനാ വേദിയിലേക്ക് ഒഴുകിഎത്തിയ കാഴ്ചക്ക് മുംബൈ നഗരം സാക്ഷ്യം വഹിച്ചു.നീല ബനാറസ് സാരിയിൽ അതിസുന്ദരി ആയാണ് നിത അംബാനി ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. പച്ച മരതക കല്ലുകൾ പതിച്ച നെക്‌ളേസും സാരിക്ക് ചേർന്ന ആടയാഭരണങ്ങളും ധരിച്ചെത്തിയ നിത അംബാനി ചടങ്ങിന്റെ മുഖ്യ ആകർഷണമായിരുന്നു.

5/5 - (1 vote)
You might also like