ഈ ചിരി തുടരട്ടെ; സിമ്പിൾ ആൻഡ് ക്യൂട്ട് ലുക്കിൽ ആരാധകരുടെ മനസ്സ് കീഴടക്കി നടി നിരഞ്ജന അനൂപ്; താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ | Niranjana Anoop new pictures

Niranjana Anoop new pictures malayalam : മലയാള സിനിമയിലെ യുവ നടിമാരിൽ ഏറെ ആരാധകരുള്ള താരമാണ് നിരഞ്ജന അനൂപ്. രഞ്ജിത്ത് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ലോഹം എന്ന സിനിമയിലൂടെയാണ് നിരഞ്ജന അഭിനേരംഗത്തേക്ക് കടന്നുവരുന്നത്. കുട്ടിക്കാലം മുതൽ തന്നെ നൃത്തം അഭ്യസിക്കുന്ന നിരഞ്ജന നല്ലൊരു ഡാൻസർ കൂടിയാണ്.

Niranjana Anoop new pictures

ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച നിരഞ്ജനക്ക് പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ലോഹത്തിന് ശേഷം 2017 ൽ C/O സൈറ ബാനു ,പുത്തൻ പണം,ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.പിന്നീട് അഭിനയിച്ചത് ബിടെക് എന്ന ചിത്രമാണ്. ചിത്രത്തിലെ അനന്യ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് താരത്തിന് ലഭിച്ചത്. ഇര, കല വിപ്ലവം പ്രണയം, ലളിതം സുന്ദരം എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യാൻ നിരഞ്ജനക്ക് അവസരം ലഭിച്ചു.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഷൈൻ നിഗം, വിനയ് ഫോർട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ടി കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ബർമുഡയാണ് താരത്തിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം . വൻ താരനിരയിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ അഭയ പ്രാധാന്യമുള്ള ഒരു കഥാപാത്രം തന്നെയാണ് നിരഞ്ജന അഭിനയിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ .സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റു വിശേഷങ്ങളും ആരാധകരുമായി സ്ഥിരമായി പങ്കുവയ്ക്കാറുണ്ട .ഇൻസ്റ്റാഗ്രാമിൽ ഏറെ സജീവമായ താരം തന്റെ ഔദ്യോഗിക ഇൻസ്റ്റാ അക്കൗണ്ടിലൂടെയാണ് ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാറ്.

version=”14″ style=” background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% – 2px); width:calc(100% – 2px);”>

കഴിഞ്ഞദിവസം നിരഞ്ജന അനൂപ് തൻറെ ഇൻസ്റ്റാ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. മഞ്ഞടോപ്പും കറുത്ത ജീൻസും ആണ് താരത്തിന്റെ വേഷം. വളരെ സിമ്പിൾ ആയിഎന്നാൽ ക്യൂട്ട് ലുക്കിലാണ് താരം ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ബെസ്റ്റ് സ്മൈൽ ഓൺ എന്ന ക്യാപ്ഷനുടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. സിനിമാട്ടോഗ്രാഫർ ആയ പ്രണവ് രാജ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിരവധി ആരാധകരാണ് നിരഞ്ജനയുടെ ചിരി പടത്തിന് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്. ഈ ചിരി ഇനിയും ഇങ്ങനെ തുടരട്ടെ എന്നാണ് ആരാധകരിൽ ഏറിയ പങ്കും താരത്തിനോട് ആശംസിച്ചിരിക്കുന്നത്

You might also like