നില മോളുടെ ആദ്യ ക്രിസ്തുമസ് ആഘോഷങ്ങൾ! പപ്പാനി ലുക്കിൽ തിളങ്ങി നില ബേബി.. ക്രിസ്തുമസിനെ വരവേൽക്കാൻ ഒരുങ്ങി പെർളിഷ്.!! [വീഡിയോ] | Nila’s First Christmas | Pearle Maaney | Srinish Aravind

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താര ജോടികളിൽ ഒന്നാണ് പേർളി മാണിയും ശ്രീനിഷ് അരവിന്ദും. സോഷ്യൽ മീഡിയയിലെ സജീവ താരങ്ങളായ ഇരുവർക്കും നിരവധി ആരാധകരാണുള്ളത്. തന്റെ വീട്ടിലെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്ന പേർളി തന്റെ യൂട്യൂബ് ചാനൽ വഴി വീട്ടിലെ ക്രിസ്മസ് ആഘോഷങ്ങൾ ആണ് ആരാധകർക്കായി ഇപ്പോൾ പങ്കു വെച്ചിട്ടുള്ളത്. വളരെ രസകരമായ രീതിയിൽ അവതരിപ്പിക്കുന്ന

Nilas First Christmas

വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ കൈയ്യടക്കി കഴിഞ്ഞു. വീഡിയോക്കിടയിൽ സാന്താക്ലോസ് സമ്മാനവുമായി വരുമോ എന്ന ശ്രീനിഷിനെ സംശയത്തിന് വയർ ഇങ്ങനെ പോയാൽ അടുത്ത വർഷത്തെ സാന്താക്ലോസ് ആരാണെന്ന് ഞാൻ പറയാം എന്ന മറുപടി ആരാധകരെ ചിരിപ്പിക്കുകയും ശ്രീനിഷിനെ ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്.. ഇതിനൊക്കെ അപ്പുറം സോഷ്യൽ മീഡിയയിലെ കുഞ്ഞ് സെലിബ്രിറ്റിയാണ് നില.

അമ്മയെ പോലെ തന്നെ കുഞ്ഞി താരത്തിനും നിരവധി ആരാധകരാണുള്ളത്. നിലയുടെ ആദ്യ ക്രിസ്തുമസ് ആഘോഷങ്ങൾ അടിപൊളി ആക്കാൻ ആണ് അമ്മ പേർളിയും അച്ഛൻ ശ്രീനിഷും ശ്രമിച്ചിരുന്നത്. ഒരു ഫോട്ടോ ഷൂട്ട് നടത്തണമെന്ന് തീരുമാനത്തിൽ നിന്നാണ് ഫ്ലാറ്റ് ഇത്രയും അടിപൊളി ആക്കാൻ പറ്റും എന്നതിലേക്ക് എത്തിച്ചേർന്നത്. ഫോട്ടോ ഷൂട്ട് എന്തുകൊണ്ട് വീട്ടിൽ തന്നെ നടത്തി കൂടാ എന്ന പേർളിയുടെ ആശയത്തിൽ ആണ്

Nilas First Christmas1

ഇവന്റ് കമ്പനിയെ ഏൽപിച്ചതും ഡെക്കർറ്റർ ആയീ സാനിയ വന്നതും. മുൻപ് റെയ്ച്ചലിന്റെ മധുരം വെപ്പിനും ഡെക്കറേഷൻ ചെയ്ത് സാനിയ ആണ്. സാനിയയെ കൂടെയിരുത്തി ഇൻട്രൊഡ്യൂസ് ചെയ്യുന്നതും വീഡിയോയിൽ വ്യക്തമാണ്. വൈറ്റ് സാൻഡിൽ അതീവ മനോഹരമായിട്ടാണ് വീടിനുള്ളിൽ ക്രിസ്തുമസിനന്റെ സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. അധികം അലങ്കാരങ്ങൾ ഒന്നുമില്ലാതെ സിമ്പിൾ ട്രീയിൽ

ലൈറ്റ് വാം ലൈറ്റും കുറച്ച് റിബണും റെഡ് കളർലെ പൂവും മാത്രമാണ് അലങ്കാരത്തിനായി ഉപയോഗിച്ചിരുന്നത്. പപ്പാനി വേഷത്തിൽ ഇരിക്കുന്ന നിലയും വീഡിയോയിൽ സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങള്‍ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോസുമെല്ലാം വൈറലാണ് . ഈ വര്‍ഷം മാര്‍ച്ചിലാണ് പേർളിക്ക് മകൾ ജനിച്ചത് പിന്നീട് അച്ഛനെയും അമ്മയെയും കാൾ കൂടുതൽ സെലിബ്രേറ്റി ആയത് മകൾ നിലയാണ്.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe