അമ്മ എന്നെ മടിയിൽ വച്ചാൽ മതി; അപ്പൂസിനോട് അസൂയ കാണിച്ച് കുറുമ്പത്തി നില ബേബി !! | Nila Baby Funny Jealous video

Nila Baby Funny Jealous video : അഭിനയത്രി, അവതാരിക, ബിഗ് ബോസ് മത്സരാർത്ഥി എന്നീ നിലകളിലൊക്കെ തിളങ്ങിയിട്ടുള്ള താരമാണ് പേളി മാണി. സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് താരം. ബിഗ് ബോസ് വേദിയിലൂടെയാണ് പേളി മാണി ശ്രീനിഷുമായുള്ള ജീവിതം ആരംഭിക്കുന്നത്. ആദ്യം സുഹൃദ്ബന്ധം ആയി തുടങ്ങുകയും പിന്നീട് അത് പ്രണയത്തിലേക്കും വിവാഹത്തിലേക്ക് നയിക്കുകയായിരുന്നു.

തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും പേളി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. വലുതും ചെറുതുമായ കാര്യങ്ങൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നതിൽ പേളി മുൻപന്തിയിൽ തന്നെയാണ്. സ്വന്തമായി യൂട്യൂബ് ചാനലുള്ള പേളി അതിലൂടെയാണ് അധികവും കാര്യങ്ങൾ ആളുകളിലേക്ക് എത്തിക്കുന്നത്. മകൾ പിറന്നത് മുതലുള്ള എല്ലാ കാര്യങ്ങളും പേളി തൻറെ യൂട്യൂബ് ചാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മകളുടെ കുട്ടിക്കുറുമ്പും പാചകവും കളിപ്പാട്ടവും അങ്ങനെ മകളെ ചുറ്റിപ്പറ്റി എല്ലാ കാര്യങ്ങളും ആരാധകർക്ക് പോലും ഇന്ന് കാണാ പാഠമാണ്.

pearly
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

നിലാ ബേബിയുടെ ഓരോ വിശേഷങ്ങൾക്കും കാത്തിരിക്കുന്ന വലിയ ഒരു ആരാധകലോകം തന്നെ സമൂഹമാധ്യമങ്ങളിൽ ഉണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. അടുത്തിടെ താരം സഹോദരി റേച്ചലിന്റെ വിവാഹം കഴിഞ്ഞ ശേഷം അവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി എത്തിയ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോൾ പേളി പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഇപ്പോൾ സഹോദരിയുടെ കുട്ടിയെ എടുത്തു മടിയിൽ വെച്ചപ്പോൾ പേളി മാണിയെ അല്പം അസൂയയോടെ നോക്കുന്ന മകൾ നിലയുടെ വീഡിയോയാണ് താരം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. താൻ ഇരിക്കേണ്ട ഒക്കത്ത് കുട്ടിക്കുറുമ്പിയായ അനിയത്തിക്കുട്ടി ഇരിക്കുന്നത് അല്പം കുശുമ്പോടെ കാണുന്നുണ്ടെങ്കിലും പിന്നീട് സഹോദരിയോടൊപ്പം കളിക്കുന്ന നിലാ ബേബിയെയും വീഡിയോയിൽ കാണാവുന്നതാണ്. നിലയ്ക്ക് ഇപ്പോഴേ ഒരല്പം അസൂയ ഒക്കെ തുടങ്ങിയിട്ടുണ്ട് എന്നാണ് പലരും കമൻറ് ആയി കുറിച്ചിരിക്കുന്നത്.

You might also like