കൂറ്റൻ യന്ത്രങ്ങളും പുത്തൻ ടെക്നോളജിയും; റോഡ് പണി കണ്ട് അമ്പരന്ന് നാട്ടുകാർ !! | New Road construction technology by Ganesh Kumar latest malayalam

പത്തനാംപുരം : കേരളം ഇന്നേ വരെ കണ്ടതിൽ വച്ച് ഏറ്റവും വ്യത്യസ്തമായ റോഡ് പണി കണ്ട് അമ്പരന്നിരിക്കുകയാണ് ജനങ്ങൾ ഇപ്പോൾ. രണ്ടു ദിവസമായി പത്തനാപുരത്ത് ആരംഭിച്ച റോഡ് പണിയാണ് നാട്ടുകാർക്ക് കൗതുകമായി മാറിയത്. പത്തനാപുരത്ത് മണ്ഡലത്തിലെ പള്ളിമുക്കിന് സമീപത്ത് നിന്ന് തുടങ്ങി ഏനാത്ത് വരെ നീളുന്ന പാതയാണ് എഫ് ടി ആർ എന്ന ഫുൾ ഡെപ്ത് റിക്ലമാറ്റർ എന്ന യന്ത്രം ഉപയോഗിച്ചാണ് റോഡ് പണി മുന്നോട്ടു പോകുന്നത്. ജർമൻ നിർമ്മിത ഉപകരണമായ

റിക്ലേമർ ജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് ഗണേഷ് കുമാർ. നാട്ടുകാർക്കും വിശദമായി റിക്ലേമറിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ഗണേഷ്‌ കുമാർ. റിക്ലേമർ യന്ത്രം ഉപയോഗിച്ച് പഴയ ടാറിട്ട റോഡ് ഇളക്കിമറിക്കുകയും പൊടിച്ചെടുക്കുകയും പിന്നീട് പുതിയ റോഡ് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തു തയ്യാറാക്കുന്നതുമാണ് . ഇങ്ങനെ റോഡ് ഇളക്കിമറിക്കുന്നതിനൊപ്പം വലിയ ടാങ്കർ ലോറിയിൽ ഘടിപ്പിച്ച വെള്ളവും ആവശ്യാനുസരണം ലഭ്യമാക്കുന്നുണ്ട്. രണ്ടാം ഘട്ടമായി

New Road construction technology by Ganesh Kumar latest malayalam

യന്ത്ര സഹായത്തോടെ റോഡിലാകെ ഒരേ കനത്തിൽ സിമന്റ് പൊടിയും അൽപേവ് എന്നാൽ രാസ മിസ്രിതവും തയ്യാറാക്കും. തുടർന്ന് മുൻപ് റോഡിൽ ഉണ്ടായിരുന്ന മെറ്റലും ടാറും സിമന്റ് മണ്ണും കലർത്തി മിശ്രിതവും തയ്യാറാക്കും. വൈബ്രേഷൻ കംപ്രസ്സിംഗ് യന്ദ്രം ഉപയോഗിച്ച് പലതവണ ഉറപ്പിക്കും. പിന്നീട് യന്ത്ര സഹായത്തോടെ മിശ്രിതം എല്ലായിടത്തും ഒരുപോലെ ഉറപ്പിക്കുകയും ചെയ്യും. ഇതിനിടെ ഓരോ ഭാഗത്തെയും മിശ്രിതം കളക്ട് ചെയ്ത് ഓരോ പോയിന്റ്റുകളിലെയും നിർമാണത്തിന്റെ ക്വാളിറ്റി ചെക്ക് ചെയ്യും. റോഡ് നിർമ്മാണത്തിന്റെ എല്ലാ കാര്യങ്ങളും വ്യക്തമായി വിശദീകരിച്ച്

സ്ഥലം എംഎൽഎ ഗണേഷ് കുമാറും സ്ഥലത്ത്ഉണ്ടായിരുന്നു. നിർമ്മാണത്തിന് ടെക്നോളജി വളരെ വിശദമായി പറയുന്ന ഗണേഷ് കുമാർ എൻജിനീയറിങ് വിദ്യാർഥികളോടടക്കം നിർദ്ദേശങ്ങൾ നൽകുന്നതും കാണാം. വളരെ പെട്ടെന്നുള്ള റോഡ് പണിക്ക് ശേഷം 48 മണിക്കൂർ കാൽനടം യാത്ര പോലും ഈ റോഡിലൂടെ പാടില്ല എന്നതാണ് നിർദ്ദേശം. Story highlight : New Road construction technology by Ganesh Kumar latest malayalam

4.5/5 - (4 votes)
You might also like