ഒരുങ്ങുന്നത് കിടിലൻ ത്രില്ലറോ? നിഗൂഢത ഉണർത്തി തങ്കം ട്രെയ്‌ലർ; വ്യത്യസ്ത വേഷവുമായി വിനീത് ശ്രീനിവാസൻ!! | New Movie Thankam Official Trailer Out

New Movie Thankam Official Trailer Out : ജോജിക്കു ശേഷം ശ്യാം പുഷ്‌കരൻ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ബിജു മേനോൻ വിനീത് ശ്രീനിവാസൻ, അപർണ്ണ ബാലമുരളി ഗിരീഷ് കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിഗൂഢവും ദുരൂഹതയും ഇഴചേർത്ത കഥാവഴിയാണ് ചിത്രത്തിനെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ജനുവരി 26ന് ചിത്രം തിയറ്ററുകളിൽ എത്തും.

കരിയറിൽ ഇതുവരെ കാണാത്ത രീതിയിലാണ് വിനീത് ശ്രീനിവാസൻ ചിത്രത്തിൽ എത്തുന്നതെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമൻ തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളാവുന്നുണ്ട്. ദംഗൽ, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതനായ മറാത്തി നടനും

Thankam

തിരക്കഥാകൃത്തുമായ ഗിരീഷ് കുൽക്കർണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ക്യാമറ നിർവ്വഹിച്ചിരിക്കുന്നത്. ബിജി ബാലാണ് സംഗീതം, എഡിറ്റിങ് കിരൺ ദാസും കലാ സംവിധാനം ഗോകുൽ ദാസും നിർവ്വഹിച്ച ചിത്രത്തിൽ സൗണ്ട് ഡിസൈൻ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറുമാണ്.

ആക്ഷൻ സുപ്രീം സുന്ദർ, ജോളി ബാസ്റ്റിൻ, കോസ്റ്യൂം ഡിസൈൻ മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ, സൗണ്ട് മിക്സിങ് തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്‌സ് രാജൻ തോമസ് ഉണ്ണിമായ പ്രസാദ്, വി.എഫ്.എക്സ് – എഗ് വൈറ്റ് വി.എഫ്.എക്സ്, ഡി.ഐ – കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ബെന്നി കട്ടപ്പന ജോസ് വിജയ്, കോ ഡയറക്ടർ പ്രിനീഷ് പ്രഭാകരൻ. പി.ആർ.ഒ ആതിര ദിൽജിത്ത്. ഭാവനറിലീസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.

Rate this post
You might also like