പുതിയ സന്തോഷം പങ്കുവച്ച് അജിത്തും ശാലിനിയും; താര ദമ്പതികളുടെ വിശേഷം ഏറ്റെടുത്ത് ആരാധകർ!! | New Happy News for Shalini and Ajith

New Happy News for Shalini and Ajith : അഭിനയമികവുകൊണ്ട് മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരെ വാരി കൂട്ടിയ താരമാണ് അജിത് കുമാർ. 60ലേറെ തമിഴ് ചിത്രങ്ങളിലാണ് താരം ഇക്കാലത്തിനുള്ളിൽ അഭിനയിച്ചിട്ടുള്ളത്. അഭിനയിച്ച വേഷങ്ങൾ അത്രയും ജനപ്രീതി നേടുന്നവയായിരുന്നു. നിരവധി അവാർഡുകളും നേടിയിട്ടുണ്ട്. അഭിനേത്രിയായ ശാലിനിയാണ് ഭാര്യ. രണ്ടായിരത്തിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടക്കുന്നത്.

ഇരുവർക്കും രണ്ടു മക്കൾ ആണുള്ളത്. 1990ല്‍ പുറത്തിറങ്ങിയ എൻ വീട് എൻ കണവൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് അജിത്ത് കടന്നുവരുന്നത്. അതിനുശേഷം നിരവധി ഹിറ്റ് ചിത്രങ്ങൾ. കാതൽ കോട്ടയ്, അവൾ വരുവായ , കാതൽമന്നൻ,വിശ്വാസം, ഉന്നിടത്തിൽ എന്നെ കൊടുത്തേൻ. എന്നിവയെല്ലാം താരത്തിന്റെ ചിത്രങ്ങളാണ്. ചൈൽഡ് ആർട്ടിസ്റ്റ് ആയി സിനിമ രംഗത്തേക്ക് കടന്നുവന്ന്‌ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ വ്യക്തിയായിരുന്നു അജിത്തിന്റെ ഭാര്യ ശാലിനി.

shalini
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

മലയാളത്തിലും തമിഴിലും ഒരുപോലെ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വം. “എന്റെ മാമാട്ടിക്കുട്ടി അമ്മയ്ക്ക്” എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് കടന്നുവന്നത്. അനിയത്തിപ്രാവ്, കളിയൂഞ്ഞാൽ, കാതലിക്ക് മര്യാദയ്, പടയപ്പ, പ്രേം പൂജാരി, നിറം, അലൈപായുതേ എന്നിവയെല്ലാം ശാലിനി അഭിനയിച്ച ചില ചിത്രങ്ങളാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ശാലിനിയും

അജിത്തും ചേർന്ന് നിൽക്കുന്ന ഒരു ചിത്രമാണ്. “തുണിവ്” ആണ് അജിത്തിന്റെ പുതിയ ചിത്രം. Ak61 എന്നും ഈ സിനിമയെ വിളിക്കുന്നു. ആരാധകർ ആകാംക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. വിനോദ് എച്ച് ആണ് ചിത്രത്തിന്റെ സംവിധായകൻ.ബോണി കപൂർ ആണ് നിർമ്മാണം നിർവഹിക്കുന്നത്. പുത്തൻ ലുക്കിൽ എത്തുന്ന അജിത്തിനെ കാണാൻ ആരാധകരും കാത്തിരിക്കുകയാണ്.

You might also like