Nellikka Uppilittathu 2 Tips : നെല്ലിക്ക ഉപ്പിലിടുമ്പോൾ മുകളിൽ വെള്ള പൊടി പാട കെട്ടാറുണ്ടോ? ഉപ്പിലിട്ടത് പാട കെട്ടാതിരിക്കാൻ ഈ 2 സൂത്രങ്ങൾ മാത്രം മതി! ഉപ്പിലിട്ടത് വർഷങ്ങളോളം കേടാകാതെ ഇരിക്കാൻ കിടിലൻ സൂത്രം. നെല്ലിക്ക ഉപ്പിലിട്ടത് പെട്ടെന്ന് കേട് ആയി പോവുന്നുണ്ടോ? അല്ലെങ്കിൽ അതിൽ പെട്ടെന്ന് തന്നെ പാട കെട്ടി പോകുന്നുണ്ടോ? ഉണ്ടെങ്കിൽ അതിനുള്ള പെർഫെക്ട് പരിഹരമാണ് ഇത്. നെല്ലിക്ക ഉപ്പിലിട്ടത് കേടു കൂടാതെ ഇരിക്കാനും
പാട കെട്ടാതെ ഇരിക്കാനും ഒരു അടിപൊളി ടിപ് ആണ് ഇത്. ഇത് ചെയ്യാനായി ആദ്യം നല്ല ഫ്രഷ് ആയ കുറച്ചു നെല്ലിക്ക എടുക്കുക. ഇത് 10 മിനിറ്റ് മഞ്ഞൾ പൊടി കലക്കിയ വെള്ളത്തിൽ ഇട്ട് വെക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ചെറിയ ഒരു മഞ്ഞ നിറത്തിലുള്ള നെല്ലിക്ക ആണ് നമുക്ക് കിട്ടുക. ചെറിയ രീതിയിൽ കേടായ നെല്ലിക്ക പോലും എടുക്കാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇനി നെല്ലിക്ക ഉപ്പിലിടാൻ ആവശ്യമായ വെള്ളം അടുപ്പത്തു വെക്കുക.
അതിലേക്ക് 2 ടേബിൾസ്പൂൺ കല്ലുപ്പ് ചേർക്കുക. ഇനി ഇതിലേക്ക് 2 ടേബിൾസ്പൂൺ വിനാഗിരി കൂടെ ചേർക്കുക. ഈ വെള്ളം നന്നായി തിളച്ച ശേഷം ഓഫാക്കുക. ഇനി നെല്ലിക്ക ഒട്ടും തന്നെ ജലാംശം കൂടാതെ ഒരു ടിഷ്യു വെച്ച് തുടച്ചെടുക്കുക. നെല്ലിക്ക ഒന്ന് വരഞ്ഞെടുക്കുക. 4 പച്ചമുളകും കൂടെ അതിനൊപ്പം തുടച്ചു കീറി വെക്കുക. ഇനി ജലാംശം ഒട്ടും ഇല്ലാത്ത ചില്ല് കുപ്പിയിലേക്ക് നെല്ലിക്ക ഇടുക. ഇനി ചെറു ചൂടോടെ ഇതിലേക്കുള്ള വെള്ളം നെല്ലിക്ക മുങ്ങിക്കിടക്കുന്ന രീതിയിൽ ഒഴിച്ച് കൊടുക്കുക.
ശേഷം ഒരു ടിഷ്യു പേപ്പറിൽ കുറച്ചു വിനാഗിരി ആക്കി കുപ്പിയുടെ വായ ഭാഗം തുടക്കുക. അത് പോലെ തന്നെ മൂടിയും തുടക്കുക. ഇങ്ങനെ ചെയ്‌താൽ കാലങ്ങളോളം നെല്ലിക്ക കേടു കൂടാതെ സൂക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്രദമായ അറിവ്. Nellikka Uppilittathu 2 Tips Video Credit : surmies crafty World