മോഡേൺ ലുക്കിൽ മനോഹാരിയായി മലയാളികളുടെ ഇഷ്ട്ട നായിക നിത പിള്ളയ്; സ്റ്റൈലൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !! | Neeta Pillai latest photoshoot malayalam
Neeta Pillai latest photoshoot malayalam : മലയാളി പ്രേക്ഷകരുടെ ഇഷ്ട താരം നീത പിള്ള മോഡേൺ ലുക്കിലും അമ്പരപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. ഗൗണിൽ അതീവ സുന്ദരിയായാണ് നീത പിള്ള ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. കിടിലന്‍ ഗ്ലാമറസ് ഫോട്ടോ ഷൂട്ടിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് നീത പിള്ള. താരം ഓഫ് വൈറ്റ് ഡ്രസിൽ അതീവ ഗ്ലാമറസായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ നീത പിള്ള തന്റെ വിശേഷങ്ങളും മറ്റും ആരാധകർക്കായി താരം ഷെയർ ചെയ്യാറുണ്ട്.
താരം പങ്കുവയ്ക്കുന്ന പുത്തൻ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.സാധിക വേണുഗോപാല്‍, നൈല ഉഷ തുടങ്ങി നിരവധി താരങ്ങൾ ആണ് നീതയുടെ ചിത്രത്തിന് താഴെയായി കമന്റുകളുമായെത്തിയത്.മേക്കപ്പ് ആർട്ടിസ്റ്റ് ശ്രീകേശ് വാസവൻ ആണ് താരത്തെ കൂടുതൽ സുന്ദരിയാക്കിയത്. താരത്തെ സ്റ്റൈലിഷ് ആക്കിയത് സ്റ്റൈൽഡ് ബൈ എ എല്ലിന്റെ അമൃത ലക്ഷ്മി ആണ്. താരത്തിന്റെ പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഫോട്ടോഗ്രാഫർ അരുൺ പയ്യടിമീഥേൽ ആണ്.

താരത്തിലെ കോസ്റ്റും ഡിസൈൻ ചെയ്തിരിക്കുന്നത് മേലാഞ്ചി ആണ്. മനീഷ് മാത്യുവിന്റെ ഡാമൻസ് ഡിസൈൻസ് സമ്മാനിച്ച കോസ്റ്റുമിൽ ആണ് താരം ഫോട്ടോ ഷൂട്ടിന് എത്തിയത്. മോഡേൺ ലുക്കിൽ എത്തിയപ്പോള്‍ നീതയ്ക്ക് എന്തൊരു മാറ്റമാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. പൂമരത്തിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് നീത. കൂടാതെ സുരേഷ് ഗോപിക്കൊപ്പം പാപ്പനിലും നീത എത്തിയിരുന്നു. പോലീസ് ഓഫീസറായി മികച്ച പ്രകടനമായിരുന്നു നീത ചിത്രത്തിൽ
കാഴ്ച്ചവെച്ചത്. വ്യത്യസ്ത മേക്കോവറിലുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായും താരം ഇടയ്ക്ക് എത്താറുണ്ട്. പച്ച ലെഹങ്കയില്‍ അതീവ സുന്ദരിയായുള്ള ചിത്രങ്ങള്‍ മുൻപ് വൈറലായിരുന്നു. അടുത്തിടെ നടന്ന താരത്തിന്റെ സഹോദരിയുടെ വിവാഹത്തിൽ നടി തിളങ്ങിനിന്നിരുന്നു. അനുജത്തി മനീഷയുടെ വിവാഹത്തിന് മഞ്ഞ നിറമുള്ള വസ്ത്രത്തിൽ അതിവ സുന്ദരിയായി താരം പ്രത്യക്ഷപ്പെട്ടത്. ഇഷാൻ തോമസ് ആണ് മനീഷയുടെ വരൻ ഈ വിവാഹച്ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ നീത സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.