ദീപ്‌തിയും നീരവും തകർത്തു! കിടിലൻ ഡാൻസുമായി ദീപ്തി സതിയും നീരവ് ബവ്ലേചയും; വീഡിയോ ഏറ്റെടുത്ത് ആരാധകർ.!!

ഇൻസ്റ്റാഗ്രാം റീലസിലൂടെ മലയാളികളുടെ ഇപ്പോഴത്തെ ഇഷ്ട താരജോഡികൾ ആയിരിക്കുകയാണ് ദീപ്തി സതിയും നീരവ് ബവ്ലേചയും. ഒരുകാലത്ത് മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായ ഡാൻസ് കൊറിയോഗ്രാഫർ ആയിരുന്ന നീരവ് ബവ്ലേച. മഴവിൽ മനോരമ സംപ്രേഷണം ചെയ്ത ഡി ഫോർ ഡാൻസ് ഇന്ന് റിയാലിറ്റിഷോയിലൂടെ കേരളക്കര ഏറ്റെടുത്ത വ്യക്തിയാണ്. ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയുടെ ജഡ്ജായി എത്തിയ

വടക്കേന്ത്യൻ നർത്തകനെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകർ ഇന്നും മറന്നിട്ടില്ല. നീന എന്ന ഒരേയൊരു ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായതാണ് ദീപ്തി സതി. പിന്നീട് ദീപ്‌തി മുഴുനീള കഥാപാത്രമായി ഒന്നും സിനിമാരംഗത്ത് സജീവമല്ലെങ്കിലും താരം സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യമാണ്. ഇടയ്ക്കിടയ്ക്ക് നീരാജും ദീപ്‌തിയും പങ്കുവെയ്ക്കുന്ന നൃത്ത വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

നർത്തകരായ ദീപ്തി നീരവ് കോംബോ മലയാളികളടക്കം ഏറ്റെടുത്തതാണ്. അത്തരത്തിൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. അടുത്തിടെ റീൽസിലും മറ്റ് ഷോർട്ട് വീഡിയോ പ്ലേറ്റു ഫോമുകളിലും വൈറലായി മാറിയ സിംഹള ഭാഷയിലെ ഗാനമായ “മനിക്കെ മാങ്കേ ഹിതേ” എന്ന ഗാനത്തിന് മനോഹരമായ ചുവടുവയ്ക്കുന്ന നീരവും ദീപ്തിയും പെട്ടെന്ന് തന്നെ

ആരാധകരുടെ ശ്രദ്ധ ഏറ്റു വാങ്ങി. ഈ ഞായറാഴ്ച ഇത്രയും മനോഹരമായ ഗാനം ഇത്രയും മനോഹരമായ എന്റെ പങ്കാളിയുമായി എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ കുറച്ച് സമയം കൊണ്ട് തന്നെ വീഡിയോ ജനശ്രദ്ധ നേടിയിട്ടുണ്ട്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് ആരാധകർ ഏറ്റെടുത്തിരുന്ന പരിപാടിയായിരുന്നു. മുംബൈ സ്വദേശികളായ രണ്ടുപേർക്കും ആരാധകർ ഏറെയാണ്.

Rate this post
You might also like