നീലകുയിലിലെ വില്ലത്തിക്ക് വിവാഹം! നടി കരോളിൻ വിവാഹിതയായി.. വരൻ ആരാണെന്ന് കണ്ടോ?! ആശംസകൾ നേർന്ന് ആരാധകർ.!! | Neelakkuyil Serial Actress Karolin Wedding Viral Entertainment News Malayalam

Neelakkuyil Serial Actress Karolin Wedding Viral Entertainment News Malayalam

Neelakkuyil Serial Actress Karolin Wedding Viral Entertainment News Malayalam : മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ പരമ്പരകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു പരമ്പരയാണ് നീലക്കുയിൽ. നിരവധി പരമ്പരകൾ പ്രേക്ഷകർക്ക് മുൻപിൽ എത്താറുണ്ടെങ്കിലും അതിൽ കഥയിൽ വൈവിധ്യങ്ങൾ പുലർത്തുന്ന പരമ്പരകളാണ് ജനങ്ങൾ ഇഷ്ടപ്പെടാറുള്ളത്. അത്തരത്തിൽ പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം പിടിച്ച സീരിയൽ ആണ് നീലക്കുയിൽ.

ഏഷ്യാനെറ്റ് ആണ് ഈ പരമ്പര പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കുന്നത്. ഡിസ്നി ഹോട്ട്സ്റ്റാറിലും ഇത് സ്ട്രീമിംഗ് ചെയ്യുന്നുണ്ട്. നിരവധി താരങ്ങൾ ടെലിവിഷനിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായി മാറാറുണ്ട്. അത്തരത്തിൽ നീലക്കുയിൽ എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ ഒരു താരമാണ് കരോളിൻ ആൻസി. പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ ആദിയുടെ കസിൻ ആയിട്ടാണ് കരോളിൻ എത്തുന്നത്. സ്വാതി എന്ന കഥാപാത്രത്തെയാണ് താരം പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കുന്നത്.

Neelakkuyil Serial Actress Karolin Wedding Viral Entertainment News Malayalam

വ്യത്യസ്തമായ അഭിനയ ശൈലിയും കഥാപാത്രമികവുമാണ് കരോളിനെ ജനപ്രിയയാക്കി മാറ്റിയത്. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. താരത്തിന്റെ വിവാഹമായിരിക്കുന്നു. വരന്റെ കൈപിടിച്ച് കാറിൽ നിന്നിറങ്ങി പള്ളിയിലേക്ക് വരുന്ന കരോളിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറൽ ആയിരിക്കുന്നത്. വെളുത്ത ഗൗണിൽ അതീവ സുന്ദരിയായാണ് കരോളിൻ കാറിൽ നിന്നും വരന്റെ കൈപിടിച്ച് ഇറങ്ങുന്നത്.

ബ്രൗൺ നിറത്തിലുള്ള കോട്ടും സ്യൂട്ടും ആണ് വരൻ അണിഞ്ഞിരിക്കുന്നത്. ഇരുവരും നിറ പുഞ്ചിരിയോടെ പള്ളിയിലേക്ക് കടന്നു വരുന്നു. ചുവന്ന റോസാപ്പൂക്കൾ വച്ച് അലങ്കരിച്ച ബൊക്കയും പിടിച്ചു കൊണ്ടാണ് കരോളിൻ പള്ളിയിലേക്ക് കടക്കുന്നത്. വളരെ ലളിതമായാണ് വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് താരത്തിന്റെ വിവാഹത്തിനായി എത്തിയത്. നിരവധി ആരാധകരാണ് താരത്തിനുള്ള ആശംസകൾമായി വന്നു കൊണ്ടിരിക്കുന്നത്.

5/5 - (1 vote)
You might also like