ഈ ചെടിയുടെ പേര് അറിയാമോ.? തീർച്ചയായും അറിയണം ഇതിന്റെ ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ!! | Neela Koduveli Plant Benefits

Neela Koduveli Plant Benefits: കഥകളിലും മറ്റും കേട്ടുപഴകിയ ഔഷധമൂല്യമുള്ള ഒരു സസ്യമാണ് നീലക്കൊടുവേലി. നീലക്കൊടുവേലിയെ പറ്റി നിരവധി ഊഹാപോഹങ്ങൾ നില നിൽക്കുന്നുണ്ട് എന്നതാണ് സത്യം. ഇത്തരത്തിൽ നീലക്കൊടുവേലിയെ പറ്റി പലർക്കും അറിയാത്ത ചില രഹസ്യങ്ങൾ അറിഞ്ഞിരിക്കാം. സാധാരണയായി കാടുകളിലും മറ്റുമാണ് നീലക്കൊടുവേലി കണ്ടു വരുന്നത്. പണ്ടുകാലം തൊട്ടുതന്നെ പല ഔഷധ കൂട്ടുകളിലും നീലക്കൊടുവേലി ഉപയോഗിച്ചിരുന്നു.

ഇതിനെ ഒരു അത്ഭുത സസ്യമായി പറയാനുള്ള ഒരു പ്രധാന കാരണം വെള്ളത്തിൽ ഇട്ടാൽ വെള്ളത്തിന്റെ ഒഴുക്കിന് നേർ വിപരീതമായി ഇതിന്റെ ഇല ഒഴുകും എന്നതാണ്. എന്നാൽ ഈയൊരു കാഴ്ച കണ്ടവർ വളരെ വിരളമാണ് എന്നത് മറ്റൊരു സത്യം. നീലക്കൊടുവേലി കൂടാതെ, ചെത്തിക്കൊടുവേലി, വെള്ളക്കൊടുവേലി എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളും ഈ ഒരു ചെടിക്കുണ്ട്. ഇത് നേരിട്ട് കഴിക്കാനായി പാടുള്ളതല്ല. ചുണ്ണാമ്പ് വെള്ളത്തിലിട്ട് നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുകയുള്ളൂ.

×
Ad

അതല്ലെങ്കിൽ മഞ്ഞൾ വെള്ളത്തിലും കഴുകി എടുക്കാവുന്നതാണ്. അതുപോലെ നീലക്കൊടുവേലിയുടെ ഇല എലി കടിക്കുകയാണെങ്കിൽ നാവ് പൊള്ളി പോകുമെന്ന് പറയപ്പെടുന്നു. കൊടുവേലിയുടെ ഇല നേരിട്ട് കൈ ഉപയോഗിച്ച് പറിക്കാൻ പാടുള്ളതല്ല. ഇളം നീലനിറത്തിൽ പൂക്കളുള്ള നീലക്കൊടുവേലി ചില വീടുകളിൽ എങ്കിലും സാധാരണയായി വളർന്ന് കാണാറുണ്ട്. അതേസമയം നഴ്സറികളിൽ നിന്നും മറ്റും ഈയൊരു ചെടിയെന്ന വ്യാജേനെ ഉയർന്ന വില കൊടുത്ത് വാങ്ങുന്നത് നീലക്കൊടുവേലി ആകാനുള്ള സാധ്യത വളരെ കുറവാണു എന്നതാണ് മറ്റൊരു വസ്തുത.

അതുകൊണ്ടു തന്നെ അറിവുള്ളവരുടെ സഹായത്തോടെ ചെടി നോക്കി വാങ്ങാനായി ശ്രദ്ധിക്കണം. മാത്രമല്ല അതിന്റെ ഉപയോഗ രീതി, വൃത്തിയാക്കേണ്ട രീതി എന്നിവയെ പറ്റിയും വിശദമായി മനസ്സിലാക്കി മാത്രം ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുക. ഇവയുടെ ഇല, പൂവ്, തണ്ട് എന്നിവ എങ്ങനെ ഉപയോഗിക്കണം എന്ന് അറിയുമെങ്കിൽ മാത്രം മരുന്നുകളും മറ്റും ഉണ്ടാക്കാനായി ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. Video credit : JHIBRAS ONLINE

Ads

Medicinal PlantsNeela Koduveli PlantNeela Koduveli Plant Benefits