ചേതനയറ്റ മൃതദേഹമായി വേണുച്ചേട്ടന്‍.. നെടുമുടി വേണുവിനെ അവസാന നോക്കു കാണാൻ മമ്മൂട്ടിയും മോഹൻലാലും.!! [വീഡിയോ]

മലയാളത്തിന്റെ ഏക്കാലത്തെയും അനശ്വര നടൻ നെടുമുടി വേണു ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് അന്തരിച്ചിരുന്നു. അസുഖത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം. നെടുമുടി വേണു എന്ന വിസ്മയ താരത്തിന് അനുശോചനമറിയിച്ച് നിരവധി പേരാണ് വരുന്നത്. ഇന്നലെ വെെകിട്ടോടെ എത്തിയ മമ്മൂട്ടിക്കും വാക്കുകളില്ലാതെ

വിഷമിച്ച മോഹലാലും ആരാധകരെ കൂടുതൽ നോമ്പരത്തിലാഴ്ത്തുകയായിരുന്നു. 40 വർഷക്കാലത്തെ അഭിനയ സഹവാസം ആണ് മമ്മൂട്ടി ഓർത്തെടുത്തത് എങ്കിൽ മോഹൻലാൽ ഒരുപടികൂടി കടന്നായിരുന്നു സൗഹൃദ അനുഭവങ്ങൾ പങ്കിട്ടത്. നടനും നടനും തമ്മിലുള്ള ബന്ധമല്ല നെടുമുടി വേണുമായി എന്ന പറഞ്ഞ് ലാൽ വികാരധീനനായി. ” നെടുമുടി വേണു എന്ന എന്റെ സുഹൃത്തിന്റെ ഈ വിയോ​ഗം കലാ സാംസ്കാരിക രം​ഗത്തിന് വലിയൊരു ആഘാതമാണ്.

വ്യക്തിപരമായി എനിക്ക് ഉണ്ടായ നഷ്ടം നഷ്ടമായിത്തന്നെ ഇരിക്കുന്നു. ഞങ്ങൾ തമ്മിലുള്ളത് നാല്പത് വർഷത്തെ പരിചയമാണ്. അത് ഒരു പരിചയമല്ല. സൗഹൃദമാണ്. സൗഹൃദത്തിന് അപ്പുറത്തെക്കുള്ള എന്തോ ഒരു വ്യക്തി പരമായ ബന്ധമാണ് എനിക്കുള്ളത്. അത്രത്തോളം അടുപ്പമുണ്ടായിരുന്നു എനിക്ക്. പതിന‍ഞ്ച് ദിവസങ്ങൾക്കു മുൻപ് എന്നോടൊപ്പം അദ്ദേഹം അഭിനയിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോ​ഗം വിശ്വസിക്കാനാകുന്നില്ല.

നെടുമുടി വേണുവിന്റെ ഓർമകൾ എന്നും നക്ഷത്ര ശോഭയോടെ നിലനിൽക്കുമെന്നാണ്” ഇടറിയ വാക്കുകളോടെയാണ് മമ്മൂട്ടി പ്രതികരിച്ചത്. പുലർച്ചെ രണ്ടു മണിയോടെയാണ് മോഹൻലാൽ അന്റണി പെരുമ്പാവൂരിനോപ്പം നെടുമുടി വേണുവിന്റെ വീട്ടിലെത്തിയത്. സങ്കടമടക്കാൻ കഴിയാത്തെ മോഹലാൽ തന്റെ കൈകൾ ചലിപ്പിച്ച് വിഷമം കൺട്രേൾ ചെയ്യുന്നതും നെടുമുടി വേണുവിനെ ഒരു നോക്കു മാത്രം കണ്ട് മാറുന്നതും വീഡിയോയിൽ വ്യക്തമാണ്.

Rate this post
You might also like