നടന വിസ്‌മയം നെടുമുടി വേണു അന്തരിച്ചു.. ഞെട്ടലോടെ സിനിമാലോകം! മലയാള സിനിമയ്ക്ക് വീണ്ടും തീരാനഷ്ടം.!!

മലയാള ചലച്ചിത്ര നടൻ നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു അദ്ദേഹത്തിന്. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്നലെ രാവിലെ ആരോഗ്യ നില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമായതിനെ തുടർന്നാണ് അന്ത്യം. നേരത്തെ കോവിഡ് ബാധിച്ചിരുന്ന അദ്ദേഹത്തിന്

വിവിധ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. മലയാള സിനിമയിൽ വൈവിധ്യങ്ങളായ കഥാപാത്രങ്ങളെ അതിന്റെ പൂർണതയിൽ അവതരിപ്പിച്ച് തന്റെ കയ്യൊപ്പ് ചാർത്തിയ പ്രതിഭാധനനാണ് കേശവൻ വേണുഗോപാൽ എന്ന നെടുമുടി വേണു. നായകനായും സഹനടനായും വില്ലനായും വേണു തകർത്താടിയ വേഷങ്ങൾ നിരവധിയാണ്. മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലധികം സിനിമയിൽ

അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട് അദ്ദേഹം. മലയാളിയെ പല പല വികാരവിക്ഷോഭങ്ങളിലൂടെ കടത്തി കൊണ്ടുപോയിട്ടുണ്ട് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ. അഭിനയിക്കുകയായിരുന്നില്ല അദ്ദേഹം, ജീവിക്കുകയായിരുന്നു. നാടകത്തിൽ അഭിനയജീവിതം ആരംഭിച്ച വേണുവിന്റെ സിനിമാജീവിതം ആരംഭിക്കുന്നത് 1978 ലാണ് എൺപതുകളും തൊണ്ണൂറുകളും. നായകനെയും സ്വഭാവനടനെയും പ്രതിനായകനെയും അദ്ദേഹം

അതിന്റെ പരിപൂർണതയിൽ അവതരിപ്പിച്ചു. അഭിനയ വൈദഗ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും വേണുവിന്റെ കഥാപാത്രങ്ങൾക്ക് എന്നും കരുത്തേകിയിരുന്നു. മലയാള സിനിമകൂടാതെ തമിഴിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമയുടെ പല മേഖലകളിൽ കയ്യൊപ്പ് ചാർത്തിയ സർവോപരി കഥാപാത്രങ്ങളെ അഭിനയ സാധ്യതകളിലൂടെ പകർന്നാടിയ മലയാളത്തിന്റെ സ്വന്തം നടന് ആദരാജ്ഞലികൾ.

Rate this post
You might also like