അരമണിക്കൂർ ചാർജിൽ ഇനി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സഞ്ചരിക്കാം ; ഭാവിയിലേക്കുള്ള ഇലക്‌ട്രിക് കാർ അവതരിപ്പിച്ച് ടാറ്റ!! | New Avinya EV

New Avinya EV : ഇലക്‌ട്രിക് വാഹന ലോകത്ത് അടുത്ത ചുവടുവെയ്‌പ്പ് നടത്തി ടാറ്റ മോട്ടോഴ്‌സ്. കമ്പനിയുടെ GEN 3 ആർക്കി ടെക്‌ചറിനെ അടിസ്ഥാനമാക്കി പ്യുയർ ഇലക്ട്രിക് വാഹനം എന്ന കോൺസെപ്റ്റ് ആണ് ടാറ്റ അവതരിപ്പിച്ചിരി ക്കുന്നത്. പുത്തൻ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഈ എസ്.യു.വി-ക്ക് ‘Avinya EV’ എന്നാണ് നിർമ്മാതാ ക്കളായ ടാറ്റ മോട്ടോഴ്‌സ് പേര് നൽകിയിരിക്കുന്നത്. സംസ്‌കൃത ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞ ‘അവിന്യ’ എന്ന വാക്ക് ഇന്നൊവേഷൻ എന്നാണ് അർത്ഥമാക്കു ന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെട്ടു.

യാത്രാവേളയിൽ ആരോഗ്യവും സമാധാനവും നൽകുന്ന പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന നവയുഗ സാങ്കേതികവിദ്യ, സോഫ്റ്റ്‌വെയർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയാൽ ‘Avinya EV’ മറ്റു ഇലക്ട്രിക് കാറുകളിൽ നിന്ന് വ്യത്യസ്തമായി ധാരാളം ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു.നിയന്ത്രിത ഇടങ്ങളിൽ പോലും വിശാലമായ ഇന്റീരിയർ പ്രദാനം ചെയ്യുന്നതിനായി അവിന്യ, ഇരുവശത്തേക്കും തുറക്കാവുന്ന ‘ബട്ടർഫ്ലൈ’ ഡോറുകൾ വാഗ്ദാനം ചെയ്യുന്നു. ടാറ്റ സ്കൈഡോം എന്ന് പേരിട്ടിരിക്കുന്ന ഭീമാകാരമായ

Avinya EV 500 Car batthery
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

സൺറൂഫാണ് അവിന്യ കൺസെപ്റ്റിൽ ലഭിക്കുന്നത്. കൂടാതെ, എല്ലാ യാത്രക്കാർക്കും വോയ്‌സ്-ആക്ടി വേറ്റഡ് സിസ്റ്റങ്ങൾ, ഒരു അരോമ ഡിഫ്യൂസർ എനിവയും ഈ കാറിൽ അടങ്ങിയിരിക്കുന്നു. അത്യാധുനിക ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവുമായി എത്തുന്ന അവിന്യ, മികച്ച വാട്ടർപ്രൂഫിംഗും ഡസ്റ്റ് പ്രൊട്ടക്ഷനുമുള്ള ഉയർന്ന സുരക്ഷയും വാഗ്ദാനം ചെയ്യുന്നു. സ്‌റ്റൈലിംഗിന്റെ കാര്യത്തിൽ ഒരു എസ്‌യുവി, ഹാച്ച്‌ബാക്ക്,

എംപിവി എന്നിവയുടെ മിശ്രിതമാണ് അവിന്യ. കൂടാതെ, ഇതിൽ ഉപയോഗിക്കുന്ന ബാറ്ററി, അൾട്രാ ഫാസ്റ്റ് ചാർജ് കഴിവിനെ പിന്തുണയ്ക്കുകയും, 30 മിനിറ്റ് ചാർജ് ചെയ്താൽ 500 കിലോമീറ്റർ റേഞ്ച് യാത്ര ചെയ്യാമെന്നും ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നു. 2025-ഓടെ ‘Avinya’ എന്ന കൺസെപ്റ്റിന് കീഴിലുള്ള ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ അവതരിപ്പിക്കും എന്നാണ് നിർമ്മാതകൾ അറിയിച്ചിരിക്കുന്നത്.

Avinya 2p
You might also like