അസ്സലാമു അലൈക്കും ഞാൻ നിങ്ങളുടെ നസ്രിയ നസീം ഹലോ ആരാണ്?.. ആരാധകർ ശ്രദ്ധനേടി നസ്രിയയുടെ ത്രോബാക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.. | nazriya nazim fahadh

ബാലതാരമായി വളർന്ന് മലയാള സിനിമയുടെ സ്വന്തമായി മാറിയ. താരമാണ് നസ്രിയ നസീം. നിഷ്കളങ്കത നിറഞ്ഞ ചിരിയും കുട്ടിത്തം നിറഞ്ഞ വർത്തമാനവും കൊണ്ട് താരം സൃഷ്ടിച്ച ആരാധകരുടെ എണ്ണം ചില്ലറയൊന്നുമല്ല. ബാലതാരമായി കടന്നുവന്ന നസ്രിയ പിന്നീട് നായികയായി മലയാളത്തിലും തമിഴിലും നിറസാന്നിധ്യമായി മാറുകയായിരുന്നു. വിവാഹത്തോടെ സിനിമ രംഗത്തുനിന്ന് ഇടവേള എടുത്ത് താരം നാലുവർഷത്തിനുശേഷം

അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരവ് നടത്തിയത്.  അഭിനയരംഗത്ത് അത്ര സജീവമല്ലെങ്കിലും ചെയ്യുന്ന കഥാപാത്രങ്ങളിലോക്കെ തന്റെ തായ വ്യക്തിമുദ്ര പതിപ്പിക്കാൻ നസ്രിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ മായ താരത്തിന്റെ വിശേഷങ്ങളൊക്കെ അറിയാൻ ആരാധകർക്ക് പ്രത്യേക ആകാംഷയാണ്. അതുകൊണ്ടുതന്നെ തന്റെ ആഘോഷങ്ങളും വിശേഷങ്ങളൊക്കെ  നസ്രിയ

naz

പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ, നസ്രിയയുടെ ഒരു പഴയ ത്രോബാക്ക് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുള്ളത്. നസ്രിയ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ ക്ഷണ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്.  രണ്ടാം വരവിൽ മലയാളത്തിനും തമിഴിനും അപ്പുറം തെലുങ്കിലേക്കും ചേക്കേറിയിരിക്കുകയാണ് നസ്രിയ. കുട്ടിക്കാലം മുതൽ ക്യാമറക്ക് മുന്നിൽ പ്രത്യക്ഷ

പ്പെട്ടു കൊണ്ടിരുന്ന നസ്രിയയ്ക്ക് അഭിനയം ഒരു പാഷൻ ആയിരുന്നു. ദുബയിൽ ജനിച്ചു വളർന്ന നസ്രിയ അവിടെ ഒരു സ്വകാര്യ ടെലിവിഷൻ ചാനലിൽ പരിപാടികൾ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ, ചെറുപ്പത്തിൽ നസ്രിയ അവതരിപ്പിച്ച ഒരു ഖുർ ആൻ ക്വിസ് പരിപാടിയുടെ വിഡിയോ ശ്രദ്ധനേടുകയാണ്. തട്ടമണിഞ്ഞ്  കുസൃതി നിറഞ്ഞ ചിരിയോടെ ഞാൻ നസ്രിയ നാസിം എന്ന് പറഞ്ഞു തുടങ്ങുന്ന വീഡിയോ ഇതിനോടകം തന്നെ വൈറൽ

ആയി മാറിയിട്ടുണ്ട്. ചെറുപ്പം മുതലേ നസ്രിയയ്ക്ക് ആരാധകർ ഏറെ ഉണ്ടെന്ന് ഈ വീഡിയോയിൽ നിന്ന് വ്യക്തമാണ്. ഫഹദിനെ വിവാ ഹം കഴിച്ചതിനുശേഷം അഭിനയ ത്തിനൊപ്പം നിർമ്മാണ രംഗ ത്തും ഇരുവരം ശോഭിച്ചിരുന്നു. ബാം ഗ്ലൂർ ഡെയ്സിൽ ഒന്നിച്ച് അഭിനയി ക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും. നേരം’, ‘വായൈ മൂടി പേസവാ’ രാജാ റാണി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നസ്രിയ തമിഴകത്ത് സുപരിചിതയായത്. 

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe