എന്റെ മമ്മുവിന് ജന്മദിനാശംസകൾ!! കുഞ്ഞു മറിയത്തിന്റെ പിറന്നാളിന് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് നസ്രിയ.!! | Nazriya wishes Dulquer Salmaan daughter Maryam Birthday
Nazriya wishes Dulquer Salmaan daughter Maryam Birthday : മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച് നായിക കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് നസ്രിയ നസീം. നടൻ ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം സജീവ സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന നസ്രിയ, സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിനൊപ്പം വിശേഷ ദിവസങ്ങളിൽ ആശംസകൾ അറിയിച്ചും നടി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്.
നസ്രിയയും ദുൽഖർ സൽമാനും കുടുംബപരമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. ഇന്ന് (മെയ് 5) ദുൽഖറിന്റെ മകൾ മറിയം അമീറ സൽമാൻ, അഞ്ചാം പിറന്നാൾ ആഘോഷിക്കുകയാണ്. ജന്മദിനത്തിൽ മറിയത്തിനെ എടുത്തിരിക്കുന്ന ഒരു ചിത്രം പങ്കുവെച്ചുക്കൊണ്ട് ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നസ്രിയ. “എന്റെ മമ്മുവിന് ജന്മദിനാശംസകൾ. നീ ഇനി ചെറിയ കുട്ടിയല്ല. നീ ഇനി നാച്ചു മാമിയുടെ മടിയിൽ ഇങ്ങനെ ഇരിക്കില്ലായിരിക്കാം.
പക്ഷെ എനിക്കിഷ്ടമാണ്, നീ ഇനിയും വന്ന് 2 മിനിറ്റ് ഇങ്ങനെ ഇരിക്കു, നിന്റെ ആ ചെറിയ ആലിംഗനം തരൂ, എന്നിട്ട് നീ നിന്റെ കാര്യങ്ങളിലേക്ക് തിരിച്ചു പോകൂ. നിന്റെ 5 വർഷത്തെ വളർച്ച ഞാൻ ശ്രദ്ധയോടെ നോക്കിക്കാണുന്നു. ഞങ്ങളുടെ മാലാഖ കുഞ്ഞേ, ഞാനൊരു അടിപൊളി മാമി ആണ് അതുകൊണ്ട് മാതാപിതാക്കളുമായി നിനക്ക് വിഷമം ഉണ്ടാകുമ്പോൾ ആരുടെ അടുത്തേക്ക് ഓടിവരണമെന്ന് നിനക്കറിയാം,” നസ്രിയ കുറിച്ചു.
ദുൽഖർ സൽമാൻ നിർമ്മിച്ച ‘മണിയറയിലെ അശോകൻ’ എന്ന ചിത്രത്തിൽ ഒരു അതിഥി വേഷത്തിലാണ് നസ്രിയ അവസാനമായി മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. വർഷങ്ങൾക്ക് ശേഷം, വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ‘അന്റെ സുന്ദരനിക്കി’ എന്ന തെലുങ്ക് ചിത്രത്തിലൂടെ നാനിയുടെ നായികയായി ബിഗ് സ്ക്രീനിലേക്ക് തിരിച്ചു വരവിനൊരുങ്ങുകയാണ് നസ്രിയ നസീം.