ഓറഞ്ച് സല്‍വാറില്‍ അതീവ സുന്ദരിയായി മോളിവുഡിന്റെ സ്വന്തം ക്യൂട്ട് നായിക നസ്രിയ നസീം.!! | Nazriya Nazim Fahadh Looks Damn Gorgeous In Orange Salwar

Nazriya Nazim Fahadh Looks Damn Gorgeous In Orange Salwar : മലയാളചലച്ചിത്രരംഗത്തെ താര സുന്ദരിമാരിൽ പ്രമുഖയാണ് പ്രശസ്ത നടി നസ്രിയ നസീം. ഒരു നടി മാത്രമല്ല നിർമ്മാതാവും, ടെലിവിഷൻ അവതാരകയും, മോഡലും കൂടിയാണ് താരം. പ്രശസ്ത ചലച്ചിത്ര താരം ഫഹദ് ഫാസിൽ ആണ് നസ്രിയയുടെ ഭർത്താവ്. 2014 ലായിരുന്നു ഇരുവരുടെയും വിവാഹം. മലയാളം, തമിഴ് ചലച്ചിത്ര രംഗത്ത് മിന്നുന്ന പ്രകടനം കാഴ്ചവെച്ച് ജനഹൃദയങ്ങളിലേക്ക് കടന്നുവന്നു. പളുങ്ക് എന്ന സിനിമയിലൂടെ ബാലതാരമായാണ് സിനിമാ രംഗത്തേക്ക് താരം ചുവടുവെച്ചത്.

തുടർന്ന് മാഡ് ഡാഡ്, ഓം ശാന്തി ഓശാന, നേരം, രാജാറാണി, ബാംഗ്ലൂർ ഡേയ്സ്, കൂടെ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരി ആയിമാറി. മിന്നുന്ന പ്രകടനത്തിലൂടെ ആരാധകരുടെ മനസ്സിൽ കുടിയേറിപ്പാർത്ത നസ്രിയ ചലച്ചിത്ര രംഗത്ത് ഇപ്പോൾ അത്ര തന്നെ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിവരങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാൻ മറക്കാറില്ല. 6.1 മില്യൺ ആളുകളാണ് ഇൻസ്റ്റഗ്രാമിൽ മാത്രം നസ്രിയയെ പിന്തുടരുന്നത്. നസ്രിയയും ഫഹദും ഒത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എല്ലായിപ്പോഴും വൈറൽ ആണ്.

Nazriya Nazim Fahadh

പങ്കാളികൾ എന്നതിലുപരി തങ്ങൾ നല്ല സുഹൃത്തുക്കളാണ് എന്ന് ഇതിനു മുൻപ് ഫഹദും നസ്രിയയും പറഞ്ഞിട്ടുണ്ട്. താനും നസ്രിയയും അല്ലാതെ വീട്ടിൽ തങ്ങൾക്ക് ഒരു പപ്പി കൂടി ഉണ്ടെന്ന് മലയൻ കുഞ്ഞിനുവേണ്ടി ഫഹദ് കൊടുത്ത ഇന്റർവ്യൂവിൽ പറയുന്നു. ആരാധകർ ഇരുകൈയും നീട്ടിയാണ് ഇരുവരുടെയും വിശേഷങ്ങൾ സ്വീകരിക്കാറ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത് നസ്രിയയുടെ പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ്. ഓറഞ്ച് നിറത്തിലുള്ള ചുരിദാറിൽ സ്വർണ നിറത്തിലുള്ള

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

പേൾ വർക്ക് ചെയ്ത വസ്ത്രമണിഞ്ഞ് യാതൊരുവിധ ആഭരണങ്ങളോ മേക്കപ്പോ ഇല്ലാതെ ആണ്‌ താരം എത്തിയിരിക്കുന്നത്. ആരാധകർ ഏറെ സ്നേഹിക്കുന്ന തന്റെ ബ്രൗൺ നിറത്തിലുള്ള മുടി വളരെ ലളിതമായി കെട്ടിക്കൊണ്ട് വളരെ സിമ്പിൾ മേക്കോവറിൽ ആണ് താരം. 7 ലക്ഷത്തിൽ പരം ആളുകളാണ് ഈ ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. ഇതിനു മുൻപും താരത്തിന്റെ നിരവധി ഫോട്ടോഷൂട്ടുകൾ വൈറലായിരുന്നു. താരത്തിന്റെ പുത്തൻ വിശേഷങ്ങൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്.

You might also like