
മൈ ഫേവറേറ്റ് ഡേറ്റ്! ഓറിയോക്ക് നസ്രിയയുടെ സ്നേഹ ചുംബനം.. കണ്ണ് തള്ളി ഓറിയോ; ഫഹദിക്ക എവിടെ എന്ന് ആരാധകർ.!! | Nazriya Nazim Fahadh Faasil With Dog Oreo Viral Entertainment News Malayalam
Nazriya Nazim Fahadh Faasil With Dog Oreo Viral Entertainment News Malayalam
Nazriya Nazim Fahadh Faasil With Dog Oreo Viral Entertainment News Malayalam : പ്രേക്ഷകരുടെ പ്രിയ താരമാണ് നസ്രിയ. നസ്രിയ തന്റെ പ്രൊഫെഷണൽ ജീവിതം തുടങ്ങുന്നത് ഒരു ടെലിവിഷൻ ചാനലിൽ അവതാരികയായിട്ടാണ്. പളുങ്ക് എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് അഭിനയ രംഗത്തേക്ക് താരം ചുവടെടുത്തു വെക്കുന്നത്. അതിനു ശേഷം മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെ നായികയായി വളർന്നു. അവതാരക, അഭിനേത്രി എന്നതിലുപരി നല്ല ഒരു ഗായിക കൂടിയാണ് നസ്രിയ.
ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായികയായിട്ടും താരം പ്രവർത്തിച്ചിട്ടുണ്ട്. മലയാള ചലച്ചിത്ര നടൻ ഫഹദ് ഫാസിലുമായി 21 ഓഗസ്റ്റ് 2014 ൽ നസ്രിയ വിവാഹിതരായി. 2014 ൽ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന നസ്രിയ 2018 ൽ അഞ്‌ജലി മേനോൻ സംവിധാനം നിർവഹിച്ച കൂടെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചു വന്നു. പിന്നീട് ഫഹദിനൊപ്പം ട്രാൻസ് എന്ന ചിത്രത്തിൽ അഭിനയിച്ച് പ്രേക്ഷക കയ്യടി നേടി. ഇപ്പോഴിതാ താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് വൈറലാകുന്നത്.

നസ്രിയയുടെയും ഫഹദിന്റെയും പ്രിയ നായക്കുട്ടിയോടൊപ്പം ആണ് നസ്രിയ ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. പപ്പികളോട് വളരെയധികം സ്നേഹമാണ് നസ്രിയയ്ക്ക്. ഈ പപ്പിയോടൊത്തുള്ള നിരവധി ചിത്രങ്ങൾ താരം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഓറിയോ എന്നാണ് നായ കുട്ടിക്ക് പേര് വെച്ചിട്ടുള്ളത്. ഓറിയോയുടെ പിറന്നാൾ ദിവസവും നസ്രിയ പങ്കുവെച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
നിരവധി ആരാധകർ ഓറിയോക്ക് ആശംസകൾ അറിയിച്ചു കൊണ്ട് അന്നും രംഗത്തെത്തിയിരുന്നു. നസ്രിയയും ഫഹദും നിരവധിതവണ നിരവധി ഇന്റർവ്യൂകളിൽ ഇതിനെ കുറിച്ച് പ്രേക്ഷകരോട് തുറന്നു പറഞ്ഞിട്ടുണ്ട്. My favourite date എന്ന അടിക്കുറിപ്പോടെയാണ് താരം പപ്പിയോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്. നസ്രിയയുടെ പുതിയ വിശേഷങ്ങൾക്കായി പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാനുള്ളത്. താരത്തിന്റെ പുതിയ ചിത്രം ഏതാണ് എന്ന് അറിയാനും പ്രേക്ഷകർക്ക് വളരെയധികം കൗതുകം ഉണ്ട്.