ഈദ് മുബാറക്! കുടുംബത്തോടൊപ്പം ഈദ് പെരുന്നാൾ അടിച്ചു പൊളിച്ച് ഫഹദും നസ്രിയയും.!! | Nazriya Nazim Fahad Fazil celebrate eid with family

Nazriya Nazim Fahad Fazil celebrate eid with family : കുടുംബം, അത് വളരെ പ്രധാനപ്പെട്ടതാണ്. അതിപ്പോൾ ഏതു പ്രൊഫഷനിൽ ഉള്ളവർക്കും ഒരേപോലെ പ്രിയപ്പെട്ടത് തന്നെ. പൊതുവേ സിനിമാരംഗത്ത് പ്രവർത്തിക്കുന്ന ആൾക്കാർക്ക്, പ്രത്യേകിച്ച് അഭിനേതാക്കൾക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കിട്ടുന്ന സമയം വളരെ കുറച്ച് മാത്രമാണ്. ആഘോഷ അവസരങ്ങളിൽ പോലും നടന്മാരും നടിമാരും ഓരോ സിനിമയുടെ ലൊക്കേഷനുകളിൽ ആയിരിക്കും.

തിരക്കുകളിൽ നിന്നും മാറി കുടുംബത്തോടൊപ്പം ആയിരിക്കാൻ ലഭിക്കുന്ന ഒരു അവസരത്തിൽ അവർ ഒത്തിരി സന്തോഷത്തിലായിരിക്കും. അങ്ങനെ വരുമ്പോൾ അവരുടെ മുഖത്ത് കാണുന്ന ചിരിക്ക് ഏഴഴക് ആയിരിക്കും. അത്തരത്തിൽ പൊൻതിളക്കം ഉള്ള ഒരു ചിരിയാണ് ഇപ്പോൾ നടൻ ഫഹദ് ഫാസിലിൻറെ മുഖത്ത് കാണുന്നത്. ഈദ് പെരുന്നാൾ ഇത്തവണ തൻറെ കുടുംബത്തോടൊപ്പം ചിലവഴിക്കാനുള്ള സമയം കണ്ടുപിടിച്ചിരിക്കുകയാണ് താരം.

Nazriya Nazim Fahad Fazil

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

നസ്രിയയ്ക്കും ഫർഹാനും മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പം ഇത്തവണ പെരുന്നാൾ അടിച്ചു പൊളിച്ചു. അതിൻറെ ചിത്രങ്ങളും വിശേഷങ്ങളും നസ്രിയ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. നസ്രിയ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ ആരാധകർ കമൻറുകൾ കൊണ്ട് പൊതിയുകയാണ്. ലൈക്കുകൾ മിനിറ്റുകൾ കൊണ്ട് വാരിക്കൂട്ടിയ ഒരു പോസ്റ്റ്. നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ള സിനിമാരംഗത്തെ പ്രമുഖതാരങ്ങളും ഈ ഒരു പോസ്റ്റിനു താഴെ ആശംസകൾ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്.

ഒപ്പം കുറെ നാളുകൾക്ക് ശേഷം ഫഹദിനെ ഒരു കുടുംബ ഫോട്ടോയിൽ കണ്ട സന്തോഷത്തിലാണ് ഇപ്പോൾ താരത്തിന്റെ ആരാധകർ. ഇപ്പോൾ മലയാളമൊക്കെ വിട്ട് ഇതാരഭാഷക്കാരുടെ സൂപ്പർ സ്റ്റാറായി വിലസുകയാണ് ഫഹദ് ഫാസിൽ. മികവ് എന്നത് ഓരോ ചലനത്തിലും കുറിച്ചുവെച്ചിട്ടുള്ള ഫഹദ് എന്ന നടനെ അന്യഭാഷക്കാർ തട്ടിയെടുക്കുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും നസ്രിയക്കും കുടുംബത്തിനുമൊപ്പം ഫഹദിനെ ഇത്ര സന്തോഷത്തിൽ കാണാൻ കഴിയുന്ന ഒരവസരം ആഘോഷമാക്കിയിട്ടുണ്ട് സോഷ്യൽ മീഡിയ.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

mbed.js”>

You might also like