എന്റെ കുട്ടിക്കൊപ്പമുള്ള ആദ്യ പോസ്റ്റ്; മൊറോക്കോ യാത്രക്കിടയിൽ പുത്തൻ വിശേഷം പങ്ക് വെച്ച് നസ്രിയ !! | Nazriya Nazim Fahad Fasil at Morrocco latest malayalam

മൊറോക്കോ : മലയാളികളുടെ പ്രിയ താര ദമ്പതികളാണ് നസ്രിയ നാസിമും ഫഹദും. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുളള ചിത്രങ്ങള്‍ നസ്രിയ ഇടക്ക് പങ്കുവയ്ക്കാറുണ്ട്.ഈയിടെ ഇരുവരും ഒന്നിച്ചെത്തിയ പരസ്യ ചിത്രത്തിന്റെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ഐസ്‌ക്രീം കമ്പനിയുടെ പരസ്യത്തില്‍ ഇരുവരും ഒന്നിച്ചെത്തിയ വീഡിയോകള്‍ ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ബാംഗ്ലൂര്‍ ഡെയ്‌സിനു ശേഷം സ്‌ക്രീനില്‍ ഇരുവരെയും ഒന്നിച്ചു കണ്ടതിന്റെ

സന്തോഷത്തിലായിരുന്നു ആരാധകർ . മൊറോക്കൊയിൽ അവധി ആഘോഷിക്കാനെത്തിയിരിക്കുകയാണ് ഈ താരദമ്പതികൾ. ഈ വർഷം ഫഹദിനൊപ്പമുള്ള ആദ്യ പോസ്റ്റ് എന്നാണ് ചിത്രത്തിനു താഴെ നസ്രിയ എഴുതിയത്. ഇവർ ഒന്നിച്ചുള്ള സെൽഫി ചിത്രങ്ങളാണ് നസ്രിയ പോസ്റ്റിൽ കൂടുതലായും ഉൾപ്പെടുന്നത്. ഫഹദിന്റെ സഹോദരനും നടനുമായ ഫർഹാൻ ചിത്രത്തിനു താഴെ കമന്റു ചെയ്‌തിട്ടുണ്ട്. ക്യൂട്ട് കപ്പിൾസെന്നാണ് ഇവരെ ആരാധകർ വിളിക്കുന്നത് . 2014 ലാണ് ഇരുവരും വിവാഹിതരായത്. നസ്രിയയാണ് ഉയര്‍ച്ചകള്‍ക്കു കാരണമെന്ന് പല

Nazriya Nazim Fahad Fasil at Morrocco latest malayalam

അഭിമുഖങ്ങളിലും ഫഹദ് പറയാറുണ്ട്. ബാഗ്ലൂര്‍ ഡെയ്‌സ്, ട്രാന്‍സ് എന്നീ ചിത്രങ്ങളില്‍ ഇവർ ഒന്നിച്ചഭിനയിച്ചിരുന്നു. ‘മലയന്‍ക്കുഞ്ഞ്’, ‘ ആഹാ സുന്ദരാ’ എന്നിവയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങള്‍. മലയാളത്തിലെ മുൻനിര നടന്മാരിൽ ഒരാളാണ് ഫഹദ് . മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകനായ ഫാസിലിന്റെ മകനായ ഫഹദിന് സിനിമയിലേക്ക് ഉള്ള എൻട്രി എളുപ്പമായിരുന്നു. 2002 ൽ ഫാസിൽ സംവിധാനം ചെയ്ത കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു

ഫഹദിന്റെ അരങ്ങേറ്റം. എന്നാൽ സിനിമ പരാജയപ്പെട്ടതോടെ താരം വെള്ളിത്തിരയിൽ നിന്ന് അപ്രത്യക്ഷമായി. 2009 ൽ കേരള കഫേ എന്ന ചിത്രത്തിലൂടെ ആയിരുന്നു മടങ്ങി വരവ്. അതിലെ മൃത്യുഞ്ജയം ഹസ്വചിത്രത്തിലെ അഭിനയം ഫഹദിന് ഏറെ ശ്രദ്ധനേടി കൊടുത്തു. അഭിനയിച്ച ചാപ്പ കുരിശ് എന്ന ചിത്രത്തിന് സഹനടനുള്ള കേരളം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചതൊടെ ഫഹദ് നടനെ മലയാള സിനിമ ഏറ്റെടുക്കുകയായിരുന്നു. Story highlight : Nazriya Nazim Fahad Fasil at Morrocco latest malayalam

Rate this post
You might also like