നയന്‍താര വിഘ്‌നേഷിനൊപ്പം പുതിയ വീട്ടിലേക്കോ 😍 കോടികള്‍ മുടക്കി പോയസ് ഗാര്‍ഡനില്‍ നയൻതാരയുടെ പുതിയ വീട്.!! 😍🔥

മിനി സ്ക്രീൻ അവതരണത്തിലൂടെ ബിഗ് സ്ക്രീൻ സ്വന്തമാക്കിയ താരമാണ് സൂപ്പർസ്റ്റാർ നയൻതാര. അഭിനയം കൊണ്ടും കഴിവുകൊണ്ടും ആരാധകരെ കയ്യിലെടുത്ത താരം തെന്നിന്ത്യയിൽ മാത്രമല്ല ഇന്ത്യൻ സിനിമയുടെ ഭാ​ഗമാണ്. നയൻതാര എന്ന പേര് ഇന്ന് തെന്നിന്ത്യയിൽ ഒരു ബ്രാൻഡായ് മാറിക്കഴിഞ്ഞു. ഒരു നായകന്റേയും ആവശ്യമില്ലാതെ അന്യഭാഷകളിൽ അടക്കം നയൻതാര സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വിജയം ചെറുതൊന്നുമല്ല. മലയാളം ടെലിവിഷൻ അവതാരിക

ആയായിരുന്നു നയൻതാരയുടെ തുടക്കം. പിന്നീട് മനസിനക്കരെ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അഭിനയ രംഗത്ത് തിളങ്ങുന്ന താരമാണെങ്കിലും സോഷ്യൽ മീഡിയയിൽ എത്ര സജീവമല്ല നയൻതാര. പക്ഷേ താരത്തിന്റ വിശേഷങ്ങളൊക്കെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. അത്തരത്തിൽ താരത്തിൻ്റെ പിറന്നാളാഘോഷം ഏറെ ശ്രദ്ധനേടിയിരുന്നു. വിഘ്നേഷ് ഒരുക്കിയ സർപ്രൈസ് പാർട്ടിക്ക്

പുറമേ ഇപ്പോൾ ലേഡി സൂപ്പർ സ്റ്റാർ പുതിയ വീട് സ്വന്തമാക്കിയ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. തമിഴ്നാട്ടിലെ ലക്ഷ്വറി സ്ഥലങ്ങളിലൊന്നാണ് പോയസ് ഗാർഡൻ. തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ ജയലളിത അടക്കം നിരവധി പ്രമുഖർക്കാണ് പോയസ് ഗാർഡനിൽ വീടു ഉണ്ടായിരുന്നത്. ഇപ്പോൾ ചെന്നൈയിലെ പോയസ് ഗാർഡനിൽ പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര. കാമുകനും സംവിധായകനുമായ വിഗ്നേഷ് ശിവനൊപ്പം

നാല് ബെഡ്റൂമുകളുള്ള ഫ്ലാറ്റാണ് താരം വാങ്ങിയിട്ടുള്ളത് എന്നണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ. അധികം വൈകാതെ ഇരുവരും അങ്ങോട്ടേക്ക് താമസം മാറുമെന്നും വാർത്തകളുണ്ട്. വിവാഹമുള്‍പ്പെടെ ജീവിതത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ലേഡി സൂപ്പർ സ്റ്റാർ. സംവിധായകന്‍ വിഘ്നേഷ് ശിവനുമായുള്ള നയന്‍താരയുടെ വിവാഹ നിശ്ചയം നേരത്തെ നടന്നിരുന്നു വെന്ന് ഒരു അഭിമുഖത്തിനിടെ താരം തന്നെ വ്യക്തമാക്കിയിരുന്നു.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe