ഇരട്ട കുഞ്ഞുങ്ങളോടൊത്ത് ആദ്യത്തെ വിമാന യാത്ര ആഘോഷമാക്കാൻ നയൻതാരയും വിക്കിയും; മക്കളെ നെഞ്ചോട് ചേർത്ത് താരം !!! | Nayanthara And Vignesh Shivan With Babies In Airport Ulakam And Uyir Viral Malayalam
ചെന്നൈ : ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകരുടെ പ്രിയതാരമാണ് നയൻതാര. മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ താരം തമിഴ് തെലുങ്ക് തുടങ്ങിയ ഇതര ഭാഷാ ചിത്രങ്ങളിലും ഇതിനോടകം തന്നെ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മനസ്സിനക്കരെ എന്ന ചലച്ചിത്രത്തിനുപുറമേ തമിഴ് ചലച്ചിത്രങ്ങളായ ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടീ നീ മോഹിനി, ഇരുമുഖൻ തുടങ്ങിയ ചിത്രങ്ങൾ നയൻതാരയുടെ കരിയറിലെ വിജയചിത്രങ്ങളിൽ ഏക്കലത്തെയും ചിലതാണ്. ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ചനടിക്കുള്ള ആന്ധ്രാ സർക്കാരിന്റെ നന്തി പുരസ്കാരം താരം കരസ്തമാക്കിയിട്ടുണ്ട്.
2022 ൽ ആയിരുന്നു താരത്തിന്റെ വിവാഹം. നടനും സംവിധായകനുമായ വിഗ്നേഷ് ശിവൻ ആണ് ഭർത്താവ്. ഇവരുടെയും പ്രണയ വിവാഹമായിരുന്നു. ഇവർക്ക് രണ്ടു മക്കളാണ് ഉള്ളത്. ഇരട്ടക്കുട്ടികൾ ആണ്. സറോഗസിയിലൂടെ ആണ് നയൻതാരയ്ക്ക് കുഞ്ഞുങ്ങൾ പിറന്നത്. കല്യാണം കഴിഞ്ഞ് മൂന്നു മാസങ്ങൾക്കിപ്പുറം വിഗ്നേഷും നയൻതാരയും അച്ഛനും അമ്മയും ആയതിന് നിരവധി വിവാദങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്നും ഇവർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ലേഡീസ് സൂപ്പർസ്റ്റാർ എന്നാണ് താരം അറിയപ്പെടാറുള്ളത്.

ഇപ്പോൾ ഇതാ നയൻതാരയുടെയും വിഘ്‌നേഷിന്റെയും പുതിയ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നയൻതാരയും വിഗ്നേഷും കാറിൽ വന്നിറങ്ങുന്നതും തങ്ങളുടെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ച് കൊണ്ട് എയർപോർട്ടിൽ പോകുന്നതും ആണ് വീഡിയോ. സ്റ്റൈലിഷ് ലുക്കിൽ എത്തുന്ന നയൻതാരയേയും വിഗ്നെഷിനെയും കുഞ്ഞുങ്ങളെയും കാണുമ്പോൾ ആരാധകർ വളരെയധികം സന്തോഷിക്കുന്നു.
ഇവരുടെ കുഞ്ഞിന് പേര് വെച്ചിരിക്കുന്നത് ഉയിർ എന്നും ഉലകം എന്നുമാണ്. വുമൺസ് ഡേ സ്പെഷ്യൽ ആയിട്ടാണ് നയൻതാരയുടെ ഈ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നയൻതാരയെയും വിഗ്നേഷിനെയും പോലെ തന്നെ സമൂഹം മാധ്യമങ്ങളൽ നിറഞ്ഞുനിൽക്കുകയാണ് കുഞ്ഞുങ്ങളും. Story highlight : Nayanthara And Vignesh Shivan With Babies In Airport Ulakam And Uyir Viral Malayalam