പാവപ്പെട്ടവരുടെ വിശപ്പ്‌ മാറ്റുന്ന നയനും വിക്കിയും… തെരുവിൽ ജീവിക്കുന്നവർക്ക് സമ്മാനവുമായി ലേഡി സൂപ്പർസ്റ്റാർ!! | Nayanthara And Vignesh Shivan Charity To Poor

Nayanthara And Vignesh Shivan Charity To Poor : വളരെ സന്തോഷത്തിൽ ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ സൂപ്പർ താരങ്ങൾ ആയ നയൻതാരയും ഭർത്താവ് വിഗ്നേഷ് ശിവനും. താരങ്ങൾക്ക് ഇരട്ടക്കുട്ടികൾ ആണ് പിറന്നത്. സമൂഹ മാധ്യമങ്ങളിൽ വളരെ ആരാധക പിന്തുണയുള്ള നയൻ‌താര തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് നയൻതാരയുടെയും വിഘ്‌നേഷിന്റെയും പ്രവൃത്തി ആണ്.

ചെന്നൈയിലെ തെരുവോരത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയാണ് നയൻതാരയും വിഘ്നേഷ് ശിവനും. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായാണ് ദമ്പതികൾ നേരിട്ടെത്തി പാവപ്പെട്ട കുടുംബങ്ങൾക്ക് സഹായം നൽകിയത്. സമ്മാനം വിതരണം ചെയ്യുന്ന നയൻതാരയുടെയും വിഘ്നേഷിന്റെയും വിഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ചെന്നൈയിലെ തെരുവില്‍ താമസിക്കുന്ന ആളുകൾക്ക് വസ്ത്രങ്ങളും മറ്റുമാണ് താരം വിതരണം ചെയ്തത്. ഈ പ്രവർത്തിയെ തുടർന്ന് നയൻസിനെയും വിഘ്നേഷിനെയും അഭിനന്ദിച്ച് നിരവധി ആളുകൾ ആണ് വിഡിയോയിൽ

Nayanthara

കമന്റ് ചെയ്യുന്നത്. പുതുവത്സര ആഘോഷത്തിന്റെ പേരിൽ ഒരുപാട് ധൂർത്തടിച്ചും മറ്റും വലിയ തുക ചിലവഴിക്കുന്ന ആളുകൾ നിലവിൽ ഉണ്ട് അത്തരക്കാർ ഈ താരങ്ങളെ കണ്ട് പഠിക്കണമെന്ന് ആരാധകർ പറയുന്നു. ഈ അടുത്ത് ക്രിസ്മസ് ദിനത്തിൽ നയൻതാരയും വിഘ്‌നേഷും അവരുടെ കുട്ടികളെ മടിയിൽ ഇരുത്തിയ ചിത്രം പങ്കുവെച്ചിരുന്നു. ക്രിസ്മസ് ദിനത്തിൽ പാപ്പയെ പോലെ റെഡ് ഡ്രസ്സ്‌ അണിയിച്ചാണ് കുട്ടികളെ ഇരുവരും മടിയിൽ ഇരുത്തി ചിത്രം എടുത്തത്.

എന്നാൽ താരം കുട്ടികളുടെ മുഖം ചിത്രങ്ങളിൽ വെളിപ്പെടുത്തിയില്ല ഇൻസ്റ്റാഗ്രാം സ്റ്റിക്കർ ഗിഫ് ഉപയോഗിച്ച് തലയിൽ ക്രിസ്തുമസ് തൊപ്പിയും കുട്ടികൾക്ക് വെച്ചുകൊടുത്തതായും ചിത്രത്തിൽ കാണാം. വിഘ്‌നേഷ് ഈ ചിത്രത്തിന് ഇത്തരത്തിൽ ആണ് ക്യാപ്ഷൻ നൽകിയത് ” ഉയിർ, ഉലഗം, നയൻ വിക്കി ആൻഡ്‌ ഫാമിലി വിഷ് യു എ മേരി ക്രിസ്തുമസ് ആൻഡ്‌ ഹാപ്പി ന്യൂ ഇയർ”. ആരാധകരുമായി താരങ്ങളുടെ സന്തോഷം പങ്കിടുകയാണ് നയനും വിക്കിയും ഇപ്പോൾ.

Rate this post
You might also like