നവ്യക്ക് കിടിലൻ പിറന്നാൾ സർപ്രൈസ്! 😍😳 എന്നത്തേയും പോലെ കടന്നു പോകുമെന്ന് കരുതി.. ഇത് അപ്രതീക്ഷിതം.!! 😍🔥

ഇഷ്ടമെന്ന മലയാള സിനിമയിലൂടെ മലയാളികളുടെ ഇഷ്ട താരമായ വ്യക്തിയാണ് നവ്യാ നായർ. മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാൾ. സോഷ്യൽ മീഡിയയിൽ സജീവമായ നവ്യ തന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകർക്കു വേണ്ടി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. താരത്തിന്റെ ജന്മ നക്ഷത്ര പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം.

കൂറ്റനാടുള്ള ഗുരുകൃപയിൽ കുറച്ചു ദിവസങ്ങളിലായി ആയുർവേദ ചികിത്സയിലാണ് നവ്യ. അവിടെ വച്ചായിരുന്നു നവ്യയുടെ പിറന്നാൾ ആഘോഷം. പിറന്നാൾ ദിനത്തിൽ തനിക്ക് ലഭിച്ച സർപ്രൈസിടെ സന്തോഷിത്തിലാണ് താരം. ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ സന്തോഷ വിവരം താരം പങ്കുവച്ചത്. അങ്ങനെ ഒരു നക്ഷത്ര പിറന്നാൾ കൂടി.. കഴിഞ്ഞ കുറേ ദിവസമായി കൂറ്റനാടുള്ള ഗുരുകൃപയിൽ ആയുർവേദ ചികിത്സയിലാണ് ഞാൻ…

ഇവിടുത്തേ ചിട്ടവട്ടങ്ങളില്, പ്രകൃതി ഭംഗിയിൽ, മയൂര നൃത്ത ചാരുതയിൽ, സ്നേഹമസൃണമായ അന്തരീക്ഷത്തിൽ, പക്ഷെ ഈയൊരു ദിവസം അപ്രതീക്ഷിതമായിരുന്നു.. സാധാരണ ഒരു ദിവസത്തെ പോലെ കടന്നു പോകും എന്ന് കരുതിയ പിറന്നാൾ ദിനത്തെ ഗംഭീരമാക്കി തന്നു.. ഉണ്ണികൃഷ്ണൻ അദ്ദേഹത്തിന്റെയും , കൃഷ്ണദാസേട്ടൻടെയും സ്നേഹത്തിൽ ഞാൻ നന്ദിയുള്ളവളാണ്.. കണ്ട മാത്രയിൽ തന്നെ കൂട്ടുകാരിയായി മാറിയ ജോ (jyothi )..

സ്വാദിഷ്ടമായ സദ്യ ഇലയിൽ ഊട്ടി തന്ന വിശ്വംബരേട്ടൻ, ചേച്ചിമാർ എല്ലാവർക്കും എന്റെ സ്നേഹം അറിയിക്കട്ട .. സദ്യ, വാഴയില, പാൽപായസം, കേക്ക്.. ആനന്ദലബ്‌ധിക്കിനിയെന്തു വേണ്ടു.. എന്നാണ് താരം തന്റെ ഇൻസ്റ്റ്​ഗ്രാമിൽ ഫോട്ടോയ്ക്ക് താഴെ കുറിച്ചത്. ഒട്ടനവധി സിനിമകളിൽ നവ്യ അഭിനയിച്ചിട്ടുണ്ടങ്കിലും ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്നത് നന്ദനത്തിലെ ബാലാമണി എന്ന നിഷ്കളങ്കത നിറഞ്ഞ കഥാപാത്രമാണ്.

Rate this post
You might also like