മകൻ സായ് കൃഷ്ണയുടെ പിറന്നാളിന് ഗംഭീര സർപ്രൈസ് ഒരുക്കി നടി നവ്യ നായർ 😍 ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും.!! 😍🔥

മലയാളികളുടെ ഇഷ്ട താരമായ നവ്യാ നായർ അയൽ വീട്ടിലെ കുട്ടിയെപ്പോലെ തന്നെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്. വിവാഹത്തോടെ അഭിനയ രംഗത്തു നിന്ന് ഇടവേള എടുത്തെങ്കിലും താരം സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. ജീവിതത്തിലെ ഓരോ വിശേഷവും ആരാധകരുമായി പങ്കുവെക്കാൻ നവ്യ മടി കാണിക്കാറില്ല. വിവാഹത്തിനു ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന താരം

ഇപ്പോൾ സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ്. തന്റെയും കുടുംബത്തിൻ്റെയും എല്ലാ വിശേഷങ്ങളും തന്നെ നവ്യ തന്റെ സോഷ്യൽ മീഡിയ പേജുകൾ വഴി ആരാധകരെ അറിയിക്കാറുണ്ട്. അത്തരത്തിൽ നവ്യ ഇപ്പോൾ പങ്കു വെച്ചിരിക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ സജീവമായിരുന്നത്. മൈൻ എന്ന അടിക്കുറിപ്പോടെ മകൻ സായ് കൃഷ്ണയുടെ പത്താം പിറന്നാൾ ആഘോഷിക്കുന്ന ചിത്രമാണ് താരം

പങ്കു വച്ചിട്ടുള്ളത്. സായി എന്നെഴുതിയ കേക്കിന് പിന്നിൽ അമ്മയും മകനും കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രമാണ്. വളരെ ലളിതമായി നടത്തിയ പിറന്നാൾ ആഘോഷത്തിൽ അധികമാരും പങ്കെടുത്തിരുന്നില്ല. നവ്യയും അച്ഛനും അമ്മയും നവ്യയുടെയുടെ സഹോദരനും ഭാര്യയും മാത്രമാണ് പങ്കെടുത്തിട്ടുള്ളത്. കഴിഞ്ഞ വർഷം വളരെ ഗംഭീരമായി നടത്തിയ ആഘോഷം അധികം ആരും മറന്നിട്ടുണ്ടാകില്ല.

അന്ന് ആപ്പിൾ സീരിയസ് സിക്സ്ൻ്റെ സ്മാർട്ട് വാച്ച് ആയിരുന്നു താരദമ്പതികൾ പുത്രന് സമ്മാനിച്ചത് എന്തായാലും താര പുത്രന് ആശംസകളുമായി നിരവധി ആരാധകരാണ് എത്തിയിട്ടുള്ളത്. അമ്മയായ നവ്യയുടെ ഏറ്റവും നല്ല സുഹൃത്തും ഏറ്റവും നല്ല ക്യാമറാമാനും ആണ് മകൻ സായി കൃഷ്ണ. മകനൊപ്പമുള്ള ചിത്രങ്ങൾ എല്ലാം തന്നെ നവ്യ തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാറുണ്ട്.

Rate this post
You might also like