ആരും ഉയർന്നവരല്ല, ആരും താഴ്ന്നവരല്ല!! സാരിയില്‍ വീണ്ടും അതീവ സുന്ദരിയായി മിന്നി തിളങ്ങി നവ്യ നായര്‍!! | Navya Nair Stunning Saree Look Photoshoot

Navya Nair Stunning Saree Look Photoshoot : താരനിബിഡമായ മലയാള സിനിമാ ലോകത്ത് ഒരു കാലത്ത് ഏറെ തിളങ്ങി നിന്നിരുന്ന യുവനടിമാരിൽ ഒരാളായിരുന്നല്ലോ നവ്യാനായർ. മലയാളികൾ എന്നും ഓർത്തിരിക്കുന്ന നിരവധി സിനിമകളിൽ നായികയായി തിളങ്ങിയ താരത്തിന് സിനിമാ പ്രേക്ഷകർ എന്നും ഹൃദയത്തിലായിരുന്നു സ്ഥാനം കൊടുത്തിരുന്നത്. സിനിമാ പ്രേമികൾ എന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന നിരവധി ഹാസ്യ സിനിമകളിൽ നായികയായി തിളങ്ങി കൊണ്ട് സിനിമാലോകത്ത് സജീവമായിരുന്ന താരം വിവാഹത്തോടെ

അഭിനയരംഗത്തു നിന്നും വിട്ടു നിൽക്കുകയായിരുന്നു. തുടർന്ന് വികെ പ്രകാശിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമായ “ഒരുത്തീ” യിലൂടെ രാധാമണി എന്ന ശക്തമായ കഥാപാ ത്രത്തെ അവതരിപ്പിച്ചുകൊണ്ട് താരം തിരിച്ചുവരുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടാറുള്ള താരം തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാ റുണ്ട്. മാത്രമല്ല പലപ്പോഴും ആരാധകരുമായി സംവദിക്കാനും സമയം കണ്ടെത്താറുള്ള താരത്തിന്റെ

Navya Nair Stunning Saree Look Photoshoot 2

ഏതൊരു വിശേഷങ്ങൾക്കും വലിയ പ്രേക്ഷക സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കാറുള്ളത്. സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്നതിന്റെ ഭാഗമായി നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും സ്റ്റൈലിഷ് ഫോട്ടോകളും താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ താരം കഴിഞ്ഞദിവസം പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. മറ്റുള്ള മോഡേൺ കോസ്റ്റ്യൂ മുകളിൽ നിന്നും വിഭിന്നമായി സാരിയിൽ ട്രഡീഷണൽ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നത്.

പച്ചയും മഞ്ഞയും ചുവപ്പും നിറത്തിലുള്ള ഈയൊരു സാരിയിൽ തങ്ങളുടെ പ്രിയ താരം കൂടുതൽ ചെറുപ്പമായിരിക്കുന്നു എന്നാണ് ആരാധകരിൽ പലരും അഭിപ്രായപ്പെടുന്നത്. “ആരും ശ്രേഷ്ഠരല്ല, ആരും താഴ്ന്നവരല്ല, ആരും തുല്യരല്ല, ആളുകൾ കേവലം അതുല്യരാണ്, സമാനതകളില്ലാത്ത.. നീ നീയും ഞാൻ ഞാനുമാണ്” എന്ന അടിക്കുറിപ്പിൽ പങ്കുവച്ച ഈയൊരു ചിത്രങ്ങൾക്ക് താഴെ ആരാധകർ ഉൾപ്പെടെ നിരവധി പേരാണ് രസകരമായ കമന്റുകളുമായി എത്തുന്നത്.

 

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

 

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

 

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

You might also like