നവ്യ നായർ പങ്കുവച്ച പഴയകാല പത്ര കട്ടിങ് തന്നത് മലയാള സിനിമക്ക് എക്കാലത്തേക്കും അഭിമാനിക്കാൻ ഒരു പ്രതിഭയെ !! | Navya Nair Shared Old Memory

Navya Nair Shared Old Memory : 2001ൽ ഇഷ്ടമെന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ട് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം നടത്തിയ താരമാണ് നവ്യ നായർ എന്ന വി ധന്യ. അഞ്ജന എന്ന നായിക വേഷം ലഭിക്കുമ്പോൾ ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്ന താരം പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി പ്രത്യക്ഷപ്പെടുകയുണ്ടായി. മഴത്തുള്ളി കിലുക്കം, കുഞ്ഞിക്കൂനൻ, കല്യാണരാമൻ, പാണ്ടിപ്പട, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ തുടങ്ങി നിരവധി ചിത്രങ്ങളിലാണ് ഇതിനോടകം താരം വേഷങ്ങൾ കൈകാര്യം ചെയ്തത്.

എന്നും മലയാളികൾ ഓർത്തിരിക്കുന്ന നവ്യയുടെ മികവുറ്റ കഥാപാത്രമാണ് 2002ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം. 2002ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡും കരസ്ഥമാക്കിയ താരം മലയാളത്തിൽ പ്രധാനമായും മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ എന്നിവർക്കൊപ്പമാണ് കൂടുതലും അഭിനയിച്ചിട്ടുള്ളത്.

navya
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

സൈറ, കണ്ണേ മടങ്ങുക എന്നീ കലാമൂല്യമുള്ള ചിത്രങ്ങളിലും വാണിജ്യ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രം കൈകാര്യം ചെയ്യുവാൻ നവ്യയ്ക്ക് അവസരം ലഭിച്ചു. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇഷ്ടം എന്ന ചിത്രത്തിലേക്ക് അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിക്കുന്നത്. ചെറുപ്പത്തിലെ നൃത്തം അഭ്യസിച്ച താരം ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലക പട്ടം പലതവണ നേടിയിട്ടുണ്ട്. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്ന് വിട്ടുനിന്ന താരം 2012 സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ തന്റെ മടങ്ങിവരവ് രേഖപ്പെടുത്തി.

ഏകദേശം രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളം ത്രില്ലർ ദൃശ്യത്തിന്റെ കന്നഡ റീമേക്കായ ദൃശ്യ എന്ന സിനിമയിൽ താരം അഭിനയിക്കുകയുണ്ടായി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ മഞ്ജു ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഏറ്റവും പുതിയ പോസ്റ്റാണ് ജനശ്രദ്ധ നേടുന്നത്. ഒരു പഴയകാല ഓർമ്മ, ഹൈസ്കൂളിൽ പഠിക്കുമ്പോൾ കലാതിലകം നേടിയ വി ധന്യ എന്ന നവ്യാനായർ എന്ന് തുടങ്ങുന്ന പോസ്റ്റ് വളരെ പെട്ടെന്ന് ആളുകൾ ഏറ്റെടുത്തിട്ടുണ്ട്.

You might also like